രോഗ വാഹകരാണ് കൊതുകുകൾ. ഡെങ്കിപ്പനി , വെെസ്റ്റ് നെെൽ, മന്ത്, ചിക്കൻഗുനിയ തുടങ്ങി നിരവധി രോഗങ്ങൾ ഇവ പരത്തുന്നുണ്ട്. അതിനാൽത്തന്നെ കൊതുകിനെ വീട്ടിൽ നിന്ന് തുരത്തേണ്ടത് അത്യാവശ്യമാണ്. അതിന് ചില സൂത്രങ്ങളുണ്ട്.
ഒരു സ്പൂൺ കടുക് നന്നായി ചതച്ചെടുക്കുക. ഇനി കുറച്ച് കനലെടുത്ത് അതിലേക്ക് കുറച്ച് കുന്തിരിക്കം ഇട്ടുകൊടുക്കാം. ശേഷം കുറച്ച് കർപ്പൂരവും പൊടിച്ചുവച്ചിരിക്കുന്ന കടുകും ഇട്ടുകൊടുക്കാം. ഇനി കൊതുക് ശല്യമുള്ളയിടങ്ങളിൽ വച്ച് നന്നായി പുകച്ചുകൊടുക്കുക. ഇതോടെ കൊതുകിന്റെയും ചെറുപ്രാണികളുടെയുമൊക്കെ ശല്യം മാറിക്കിട്ടും.
വീട് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾ എത്രയൊക്കെ ശ്രമിച്ചാലും കൊതുക് വീട്ടിൽ നിന്ന് പോകില്ല. കൊതുകിനെ അകറ്റാൻ വേറെയും സൂത്രങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ചിരട്ടയിലും ഫ്രിഡ്‌ജിന്റെ പുറകിലുമൊക്കെ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക എന്നതാണ്.
കൊതുകിനെ തുരത്താൻ സഹായിക്കുന്ന മറ്റൊരു ട്രിക്ക് ഉണ്ട്. ആദ്യം തന്നെ ഒരു പ്ലാസ്റ്റിക് ബോട്ടിലെടുക്കുക. ഇതിൽ പപ്പടം കുത്തികൊണ്ടോ മറ്റോ നിറയെ ദ്വാരങ്ങൾ ഉണ്ടാക്കുക. ഇനി കുറച്ച് ശീമക്കൊന്നയുടെ ഇല പറിച്ചുകൊണ്ടുവരിക. ഇലയിൽ ഒട്ടും ജലാംശം പാടില്ല. ഒരു പത്രത്തിന്റെ മുകളിൽ കുറച്ചുസമയം ഇട്ടുകൊടുത്താൽ ജലാംശമൊക്കെ മാറും. ശേഷം ഇത് ചെറിയ കഷ്ണങ്ങളാക്കി ദ്വാരമുണ്ടാക്കിയ കുപ്പിയിൽ ഇട്ടുകൊടുക്കുക.
കുപ്പിയുടെ മുക്കാൽ ഭാഗം വരെ ശീമക്കൊന്നയുടെ ഇല ഇട്ടുകൊടുക്കണം. ശേഷം അടച്ചുവച്ച് ജനലിന് സമീപമോ, മുറിയിലോ വയ്ക്കാം. കൊതുകിന് ഇവയുടെ മണം ഇഷ്ടമല്ല. അതിനാൽത്തന്നെ കൊതുക് വീട്ടിൽ നിന്ന് അപ്രത്യക്ഷമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |