കൊച്ചുകുട്ടികളുടെ പാട്ടും ഡാൻസുമൊക്കെ ഇഷ്ടമില്ലാത്തവരായി ആരാണുണ്ടാകുക. അതിനാൽത്തന്നെ കൊച്ചുകുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്ന പല വീഡിയോകൾക്കും സമൂഹമാദ്ധ്യമങ്ങളിലും വലിയ രീതിയിൽ സ്വീകാര്യതയുണ്ട്, അത്തരത്തിൽ ഒരു പ്രീ സ്‌കൂളിന്റെ ആനുവൽ ഡേയ്ക്ക് കുട്ടികൾ ഡാൻസ് കളിക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ട്രഡീഷണൽ വസ്ത്രമണിഞ്ഞ് കുട്ടികൾ പെയർ ആയി ഡാൻസ് കളിക്കുകയാണ്. എന്നാൽ ഒരാൺകുട്ടി ഡാൻസ് കളിക്കാനാകാതെ സ്റ്റേജിൽ അമ്പരന്നു നിൽക്കുകയാണ്. തന്റെ പാർട്ണർ മാത്രം ഡാൻസ് കളിക്കാതിരുന്നതോടെ കൂടെയുള്ള പെൺകുട്ടി ചെയ്‌തൊരു കാര്യമാണ് വീഡിയോ വൈറലാകാൻ കാരണം.
ആ മിടുക്കിക്കുട്ടി തന്റെ പാർട്ണറോട് ഡാൻസ് കളിക്കെന്ന് ആംഗ്യം കാണിക്കുന്നു. എന്നിട്ടും ആൺകുട്ടി ഡാൻസ് ചെയ്യാതിരുന്നതോടെ പെൺകുട്ടി അവനെ സപ്പോർട്ട് ചെയ്തുകൊണ്ട്, കൈപിടിച്ച് ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നാൽപ്പത് ലക്ഷത്തോളം പേർ ലൈക്ക് ചെയ്തു. പോരാത്തതിന് പതിനാല് ലക്ഷത്തോളം പേർ ഷെയർ ചെയ്യുകയും ചെയ്തു. നിരവധി പേരാണ് പെൺകുട്ടിയുടെ ആറ്റിറ്റ്യൂഡിനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ വളരെ ക്യൂട്ടാണെന്നും കൂടെയുള്ളയാളെ സപ്പോർട്ട് ചെയ്യാനുള്ള വലിയ മനസിനുടമയാണ് പെൺകുട്ടിയെന്നും ആളുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |