മലയാളികൾക്ക് മാറ്റിനിർത്താൻ കഴിയാത്ത ഒന്നാണ് മീൻ. കൊഴുപ്പ് കുറവാണെങ്കിലും പ്രോട്ടീനുകളുടെയും ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറയാണ് ഇവ. ശരീരത്തിൽ പേശികൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ സിങ്കും കാൽസ്യവും മഗ്നീഷ്യവും മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മീൻകറി, മീൻ ഫ്രെെ തുടങ്ങിയ നിരവധി വിഭവങ്ങൾ മീൻ ഉപയോഗിച്ച് മലയാളികൾ ഉണ്ടാകാറുണ്ട്. മീൻകറിയില്ലാതെ ചോറുക്കഴിക്കാൻ വരെ പലർക്കും പാടാണ്. അതിനാൽ എപ്പോഴും മീൻ വാങ്ങി ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്.
എന്നാൽ മീൻ എത്രദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റുമെന്ന് അറിയാമോ? ഫ്രഷ് മീൻ ഒന്നോ രണ്ടോ ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ബാക്ടീരിയയുടെ വളർച്ച മന്ദഗതിയിലാക്കാൻ റഫ്രിജറേറ്ററിന്റെ താപനില നാല് ഡിഗ്രി സെഷ്യസിൽ താഴെവയ്ക്കുക. മത്സ്യത്തിന് അനുസരിച്ച് അത് സൂക്ഷിക്കുന്ന ദിവസത്തിലും മാറ്റം വരാം. ചാള, തിലാപ്പിയ തുടങ്ങിയവ മീനുകൾ ആറ് മുതൽ എട്ട് മാസം വരെ ഇത്തരത്തിൽ സൂക്ഷിക്കാം.
സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ രണ്ട് മുതൽ മൂന്ന് മാസം വരെ സൂക്ഷിക്കാം. മീൻ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ നന്നായി പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ വേണം വയ്ക്കാൻ. ഫ്രീസറിൽ സൂക്ഷിച്ച മീൻ ഉപയോഗിക്കുമ്പോൾ ഐസ് മുഴുവൻ ഉരുകിയ ശേഷം വേണം പാചകം ചെയ്യാൻ. നിറം മാറ്റമോ ദുർഗന്ധമോ തോന്നിയാൽ പിന്നീട് ആ മീൻ ഉപയോഗിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |