ചെന്നിത്തല: നവോദയ വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടു. വിദ്യാർഥിനി തൂങ്ങി മരിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് സത്യസന്ധമായുള്ള അന്വേഷണം പൊലീസ് നടത്തണമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി പി.എൻ ശെൽവരാജൻ ആവശ്യപ്പെട്ടു. ചെന്നിത്തല നവോദയ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് അജിത് ആയിക്കാട്, സെക്രട്ടറി സാം ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു. ചെന്നിത്തല നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിനി നേഹയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുധിലാൽ തൃക്കുന്നപ്പുഴ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |