ആലപ്പുഴ: അന്ത്യ വിശ്രമത്തിലും തന്റെ ബാസ്കറ്റ് ബാളിനെ ഒപ്പം ചേർത്ത് മാത്യൂ ഡിക്രൂസ്. പ്രശസ്ത ബാസ്കറ്റ് ബാൾ പരിശീലകനായിരുന്ന മാത്യൂ ഡിക്രൂസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ആലപ്പുഴ സീവ്യൂ വാർഡിലെ സി.എസ്.ഐ പള്ളിയിൽ നടന്ന സംസ്കാര തടങ്ങിൽ സഹപ്രവർത്തകരും ശിഷ്യരും ചേർന്ന് ആഗ്രഹം സഫലീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര താരങ്ങളെയുൾപ്പെടെ ബാസ്കറ്റ് ബാളിനു സംഭാവനചെയ്ത പരിശീലകനായിരുന്നു അദ്ദേഹം. ഇന്ത്യൻ എയർ ഫോഴ്‌സ് (ഐ.എ.എഫ്) ബാസ്‌കറ്റ് ബാൾ ടീമിന്റെ മുന്നേറ്റതാരമായിരുന്നു. കോളേജുകളിലെ ബാസ്കറ്റ് ബാൾ ടീമുകളെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 1994- 2008 വരെ ആലപ്പുഴ സെന്റ് ജോസഫ് കോളേജിലെ പരിശീലകനായിരുന്നു.
മാത്യൂ ഡിക്രൂസിന്റെ നിര്യാണത്തിൽ ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ (എ.ഡി.ബി.എ) അനുശോചിച്ചു. പ്രസിഡന്റ് റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ജോർജ് അനുശോചനപ്രമേയം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |