വീട്ടിലുള്ള പല വസ്തുക്കളും നിരുപദ്രവമെന്നാണ് നാം കരുതുന്നത്. എന്നാൽ ഇതിൽ പലതും വീട്ടുകാരെ ദോഷകരമായ രീതിയിൽ ബാധിക്കുന്നുണ്ടെന്നതാണ് സത്യം. നെഗറ്റീവ് എനർജിയെ വിളിച്ചുവരുത്തുകയാണ് ഇവ ചെയ്യുന്നത്. അത്തരം വസ്തുക്കളെ എത്രയുംപെട്ടെന്ന് ഒഴിവാക്കുകയാണ് വേണ്ടത്. അത്തരം സാധനങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒന്നാണ് പഴയ വസ്ത്രങ്ങൾ. കീറി തുന്നിക്കെട്ടിയതും വളരെ പഴയതുമായ വസ്ത്രങ്ങളാണ് ഇവിടത്തെ വില്ലൻ. ഇത്തരം വസ്ത്രങ്ങൾ സൂക്ഷിക്കുന്നത് വീട് ദുഷ്ടശക്തികളുടെ കൂടാരമായി മാറാൻ ഇടയാക്കും.
പഴയ വസ്ത്രങ്ങളെപ്പോലെ പ്രശ്നക്കാരാണ് പഴയ പത്രങ്ങളും. യഥാസമയം നീക്കംചെയ്യാതെ പത്രങ്ങൾ ഏറെനാൾ സൂക്ഷിച്ചുവയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് വളരെ ഗുരുതരപ്രശ്നങ്ങൾക്ക് ഇടയാക്കും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. പഴയ പത്രങ്ങളിൽ എളുപ്പത്തിൽ പൊടിയും മണ്ണും ശേഖരിക്കപ്പെടുകയും അവയിൽ വളരെ വേഗം പ്രാണികൾ വളരുകയും ചെയ്യും. നെഗറ്റീവ് എനർജി ഉണ്ടാവുന്നതിന് കാരണം ഇതാണ്.
പ്രശ്നമുണ്ടാക്കുന്നവയാണ് പഴയ ചെരുപ്പുകളും. പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകൾ ധരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തീരെ പഴയ ചെരുപ്പും ഷൂസുകളും വീട്ടിൽ സൂക്ഷിക്കുന്നവർ ജീവിക്കാൻ ഏറെ കഷ്ടപ്പെടേണ്ടിവരും . ചെരുപ്പുകൾ എപ്പോഴും വൃത്തിയായും വെടിപ്പായും വേണം സൂക്ഷിക്കാൻ. അതുപോലെ ഉമ്മറപ്പടിയുടെ നേരെ ഇവ സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി പഴയ ചെരിപ്പുകൾ കളയുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശനിയാഴ്ച ദിവസം മാത്രമേ പഴയ ചെരിപ്പുകൾ വീട്ടിൽ നിന്ന് മാറ്റാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |