തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. എൻട്രൻസ് യോഗ്യത നേടിയവർക്ക് സർക്കാർ, എയ്ഡഡ്, സ്വയംഭരണ, സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്ക് 16ന് രാവിലെ 11വരെ www.cee.kerala.gov.inൽ ഓപ്ഷൻ നൽകാം. ഓപ്ഷൻ നൽകാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തിൽ നൽകുന്ന ഓപ്ഷനുകൾ തുടർന്നുള്ള ഘട്ടങ്ങളിൽ പുതുതായി നൽകാനാവില്ല. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോഴ്സുകളിലേക്കും ഓപ്ഷൻ നൽകണം. 18ന് ആദ്യ അലോട്ട്മെന്റ് നടക്കും. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |