കണ്ണൂർ: വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെയാണ് ലോക്കോ പൈലറ്റ് സ്ലാബ് കണ്ടത്. കൃത്യസമയത്ത് ട്രെയിൻ നിറുത്താനായതിനാൽ അപകടം ഒഴിവായി. തുടർന്ന് അൽപനേരം ട്രെയിൻ നിർത്തിയിട്ടു. റെയിൽവേ അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേ ലൈനിന്റെ എർത്ത് കമ്പി ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന സ്ലാബാണ് പാളത്തിൽ വച്ചത്. അട്ടിമറി നീക്കമെന്നാണ് സംശയം. സംഭവത്തിൽ പൊലീസും ആർ.പി.എഫും അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |