കൊച്ചി: തൊടുപുഴ കാഞ്ഞിരമറ്റത്ത് ശാരീരികവെെകല്യമുള്ള മൂന്നുവയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. ഉമേഷ് (32), മകൻ ദേവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഓട്ടിസം ബാധിതനാണ് ദേവ്. ഉമേഷ് ഒരു വർഷമായി ഭാര്യ ശിൽപയ്ക്കും മകനുമൊപ്പം കാഞ്ഞിരമറ്റത്തെ ശ്രീനന്ദനം ഹോട്ടലിന് എതിർവശത്തുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്.
ശനിയാഴ്ച രാത്രി എട്ടരയോടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിവന്ന ശിൽപയാണ് ഭർത്താവിനെയും മകനെയും മരിച്ച നിലയിൽ കണ്ടത്. കുട്ടി മുറിയിലും ഉമേഷ് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിലുമായിരുന്നു. ശിൽപയുടെ നിലവിളി കേട്ട് അയൽവാസികളാണ് പൊലീസിലും അഗ്നിശമന സേനയിലും വിവരമറിയിച്ചത്. ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |