കണ്ണൂർ: കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് കൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവ് പ്രവീണയ്‌ക്കെതിരെ ആക്രമണം നടത്തിയത്. പ്രവീണ താമസിക്കുന്ന വീട്ടിലേക്കെത്തി പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് തീ കൊളുത്തിയത്. ആക്രണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ അജീഷിന്റെ അച്ഛൻ അച്യുതനും അമ്മ സുശീലയും പ്രവീണയും മകൾ ശിവദയും താമസിക്കുന്ന വാടകവീട്ടിലാണ് സംഭവം നടന്നത്. അജീഷ് വിദേശത്താണ്. വീടിന്റെ മുന്നിലിരിക്കുകയായിരുന്ന അച്യുതനോട് വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് അകത്തുകയറി അടുക്കള ഭാഗത്തേക്ക് കടന്ന ജിജേഷ് യുവതിയെ തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് അടുക്കള ഭാഗത്തെ വർക്ക് ഏരിയയിൽ പൊള്ളലേറ്റ നിലയിൽ ഇരുവരെയും കണ്ടത്. യുവതിയെ തീ കൊളുത്തിയശേഷം ജിജേഷ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |