ന്യൂഡൽഹി: അഹമ്മദാബാദിൽ ദുരന്തത്തിനിരയായ വിമാനത്തിന്റെ അവസാന നിമിഷങ്ങളും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.
രാവിലെ 11.17 - എയർ ഇന്ത്യ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലിറങ്ങി
ഉച്ച 1:25:15 - പൈലറ്റ് ടാക്‌സി ക്ലിയറൻസ് ആവശ്യപ്പെട്ടത് എയർ ട്രാഫിക് കൺട്രോൾ അനുവദിച്ചു. റൺവേയിലേക്ക്.
1:32:03 - ഗ്രൗണ്ട് കൺട്രോളിൽ നിന്ന് ടവർ കൺട്രോളിലേക്ക്
1:37:33 - ടേക്ക് ഓഫിന് ക്ലിയറൻസ്
1:37:37 - ടേക്ക് ഓഫിന് മുന്നോട്ട്
1:38:39 - പറന്നുയർന്നു
1:38:42 - പരമാവധി എയർ സ്‌പീഡായ 180 നോട്ടിലേക്കെത്തി. ഈസമയത്ത് രണ്ട് എൻജിനിലേക്കുമുള്ള ഇന്ധനം വിച്ഛേദിക്കപ്പെട്ടു. 'റൺ' പൊസിഷനിൽ നിന്ന് 'കട്ട്ഓഫ്' പൊസിഷനിലേക്ക്. ഒരു സെക്കൻഡിന്റെ ഇടവേളയിൽ രണ്ട് എൻജിനുകളും നിലച്ചു.
1:38:47 - രണ്ട് എൻജിനുകൾക്കും മിനിമം സ്‌പീഡ് നഷ്‌ടപ്പെട്ടു. റാറ്റ് പ്രവർത്തനക്ഷമമായി
1:38:52 - ഒന്നാമത്തെ എൻജിന്റെ ഇന്ധന 'കട്ട്ഓഫ്' സ്വിച്ച് 'റൺ' പൊസിഷനിലേക്ക് തിരിച്ചെത്തി
1:38:56 - രണ്ടാമത്തെ എൻജിന്റെ ഇന്ധന 'കട്ട്ഓഫ്' സ്വിച്ചും 'റൺ' പൊസിഷനിലേക്ക്. ഫുൾ അതോറിട്ടി ഡിജിറ്റൽ എൻജിൻ കൺട്രോൾ സംവിധാനം എൻജിനുകളുടെ പ്രവർത്തനം തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. ഒന്നാമത്തെ എൻജിൻ പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും, രണ്ടാമത്തെ എൻജിന് പൂർണതോതിൽ സ്‌പീഡ് കൈവരിക്കാൻ സാധിച്ചില്ല.
1:39:05 - പൈലറ്റ് മൂന്നുതവണ മേയ്ഡേ അപായ കോൾ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് അയച്ചു
1:39:11 - വിമാനത്തിന്റെ ഡേറ്റ റെക്കാഡിംഗ് നിലച്ചു
1:44:44 - അഗ്നിശമന സേനാ യൂണിറ്രുകളും രക്ഷാസംഘങ്ങളും അപകടമേഖലയിലേക്ക്
അന്വേഷണസംഘത്തിൽ
എ.എ.ഐ.ബി ഡയറക്‌ടർ ജനറലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ബോയിംഗ് കമ്പനിയിലെ സാങ്കേതിക ഉപദേശകർ, പ്രതിനിധികൾ, യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ), നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി) തുടങ്ങിയവർ അന്വേഷണത്തെ സഹായിച്ചു.
യു.കെ, പോർച്ചുഗൽ, കാനഡ രാജ്യങ്ങളിലെ പൗരന്മാർ മരിച്ചതിനാൽ ആ രാജ്യങ്ങളിലെ വ്യോമയാന ഏജൻസികളും അന്വേഷണത്തിൽ സഹകരിച്ചു. അനുഭവപരിചയമുള്ള പൈലറ്റുമാർ, എൻജിനീയേഴ്സ്, വ്യോമയാന മെഡിസിൻ വിദഗ്ദ്ധർ എന്നിവരുടെ അഭിപ്രായം തേടി.
# സഞ്ജയ് കുമാർ സിംഗ് - ഇൻവെസ്റ്റിഗേറ്റർ-ഇൻ-ചാർജ്
# ജസ്ബീർ സിംഗ് ലർഖ - ചീഫ് ഇൻവെസ്റ്റിഗേറ്റർ
# വിപിൻ വേണു വരകോത്ത് , കെ. വീരരാഘവൻ, വൈഷ്‌ണവ് വിജയകുമാർ - ഇൻവെസ്റ്റിഗേറ്റർമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |