കൊച്ചി: 17,840 വിദ്യാർത്ഥികൾക്ക് കൂടി അടുത്ത വർഷം കേരളത്തിൽ നാഷണൽ കേഡറ്റ് കോർപ്‌സിൽ (എൻ.സി.സി) പ്രവേശനം ലഭിക്കും. പുതിയൊരു ബറ്റാലിയൻ ആരംഭിക്കും. രണ്ട് മൈനർ യൂണിറ്റുകൾ മേജറാക്കും. രാജ്യമാകെ മൂന്ന് ലക്ഷം കേഡറ്റുകളെ വർദ്ധിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ചാണിത്. 42 ബറ്റാലിയനുകളും 5 ഗ്രൂപ്പുമാണ് സംസ്ഥാനത്തുള്ളത്.കാസർകോടാണ് പുതിയ ബറ്റാലിയൻ ആരംഭിക്കുന്നത്.കോഴിക്കോട് ഗ്രൂപ്പിന്റെ ബറ്റാലിയന് കീഴിലുള്ള തലശേരി ആർട്ടിലറി ബാറ്ററി യൂണിറ്റ്,എറണാകുളം ഗ്രൂപ്പിലെ ചേർത്തല വുമൺ(കെ)വനിത ഇൻഡിപെൻഡന്റ് യൂണിറ്റുകളാണ് മേജറാക്കുന്നത്.ആറ് ബറ്റാലിയനുകളിൽ അംഗത്വം ഉയർത്തും.ഇവിടങ്ങളിൽ പരമാവധി കേഡറ്റുകളുടെ എണ്ണം 3,525 ആകും.ഒരു ബറ്റാലിയനിൽ 22 മുതൽ 24 വരെ യൂണിറ്റുകളാണുള്ളത്.സ്കൂൾ,കോളേജ് യൂണിറ്റുകളിലും കേഡറ്റുകളുടെ എണ്ണം ഉയരും. നിലവിൽ സംസ്ഥാനത്ത് 96,000 കേഡറ്റുകളുണ്ട്.
25% സംസ്ഥാന സർക്കാർ
എൻ.സി.സിയുടെ പ്രവർത്തനച്ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത്.യൂണിഫോമും ഉദ്യോഗസ്ഥരുടെ ശമ്പളവുമടക്കം 75 ശതമാനം കേന്ദ്രവും സിവിൽ സ്റ്റാഫിന്റെ ശമ്പളം സംസ്ഥാന സർക്കാരും നൽകും.ബറ്റാലിയൻ ഉയർത്തുന്നതിനും കേഡറ്റുകളുടെ എണ്ണം കൂട്ടുന്നതിനും സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല.
വിമുക്തഭടൻമാർക്ക്
അവസരം
കേഡറ്റുമാരുടെ വർദ്ധന കണക്കിലെടുത്ത് ജൂനിയർ കമ്മിഷൻഡ് ഓഫീസർ,നോൺ കമ്മിഷൻഡ് ഓഫീസർ തസ്തികയിലേക്ക് വിമുക്തഭടന്മാരെ നിയമിക്കും.ആകെ 29 ഒഴിവുകളാണുള്ളത്.വിവരങ്ങൾക്ക്: 91499 74355; adperskeraladte@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |