SignIn
Kerala Kaumudi Online
Sunday, 06 July 2025 11.46 AM IST

ഭർത്താവിൽ നിന്ന് ലൈംഗിക സുഖം അറിഞ്ഞിട്ടില്ല,​ അടുത്തിടെ മറ്റൊരാളിൽ നിന്നും അത് സംഭവിച്ചു: യുവതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് കുറിപ്പ്

Increase Font Size Decrease Font Size Print Page
kala-shibu

വളരെ പ്രതീക്ഷകളോടെയും ആകാംശയോടെയുമാണ് പലരും കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ ജീവിത്തിലെ ഏറ്റക്കുറച്ചിലുകൾക്കിടയിൽ പ്രതീക്ഷിച്ച രീതിയിലുള്ള ജീവിതം മിക്കവർക്കും ലഭിക്കാറില്ലെന്നതാണ് സത്യം. മാനസികമായ പൊരുത്തപ്പെടലുകൾക്കപ്പുറം ശാരീരികമായ ബന്ധത്തിൽ സംഭവിക്കുന്ന വിള്ളലുകളും കുടുംബ ജീവിതത്തിൽ വിള്ളലുണ്ടാക്കാറുണ്ട്. ഇത്തരത്തിൽ താൻ ഏറെ സ്നേഹിക്കുന്ന ഭർത്താവിൽ നിന്നും ലഭിക്കാത്ത ലൈംഗിക സുഖം മറ്റൊരാളിൽ നിന്ന് ലഭിച്ചെന്ന് തുറന്ന് പറഞ്ഞ യുവതിയുടെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മനശാസ്ത്ര വിദഗ്‌ദ്ധയായ കലാ മോഹൻ. മറ്റൊരാൾ ജീവിതത്തിലേക്ക് വന്നതിന്റെ കുറ്റബോധം തന്നിലുണ്ടെന്നും ഭർത്താവിൽ നിന്ന് മറ്റൊന്നും ലഭിച്ചില്ലെങ്കിലും സ്‌നേഹം മാത്രം തനിക്ക് മതിയെന്നും യുവതി പറയുന്നു. ശരീരത്തിൽ കുറച്ച് നേരം കാട്ടിക്കൂട്ടുന്ന ലൈംഗികതയേക്കാൾ വലുതാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള ആത്മബന്ധമെന്ന നിലയിൽ അവസാനിക്കുന്ന കുറിപ്പ് കുടുംബ ബന്ധങ്ങളിൽ ഉള്ള പ്രശ്‌നങ്ങളെക്കുറിച്ച് വെളിച്ചം വീശുന്നതാണ്.

കുറിപ്പിന്റെ പൂർണരൂപം

Vaginismus എന്നൊരു അവസ്ഥ ഉണ്ട്.
സ്ത്രീകളിൽ..
പലപ്പോഴും അതിനെ തെറ്റിദ്ധരിക്കപ്പെടാറും ഉണ്ട്..
ലൈംഗിക ബന്ധത്തിൽ അസഹ്യമായ വേദന ഉണ്ടാകുന്ന അവസ്ഥ...
കാരണങ്ങൾ,
ശാരീരികമാകാം, മനസികമാകാം..
ശാരീരികമായ പ്രശ്നം മാറ്റി വെയ്കാം..

മാനസികമായ ഈ അവസ്ഥ ഒരുപാട് സ്ത്രീകൾ പറയാറുണ്ട്..
വേദന കടിച്ചു പിടിച്ചു സഹകരിച്ചാൽ കൂടി ലൈംഗികബന്ധം ആസ്വദിക്കാൻ പറ്റണം എന്നില്ല..
ഓഹ്.. കിടപ്പറയിൽ അവള് ശവമാണെണെന്നേ..
പലപ്പോഴും മനഃശാത്രജ്ഞർ കേൾക്കുന്ന പരാതി..
അതിന്റെ പല കാരണങ്ങളിൽ പ്രധാനമായ ഒന്നു പുരുഷൻ തന്നെയാണെന്ന് പറയേണ്ടി വരും..

കൗൺസിലർ ആയ എന്റെ മുന്നില് വന്ന കേസിൽ ഒരു സ്ത്രീ പറഞ്ഞത് താഴെ കുറിയ്ക്കുന്നു..

"" കിടപ്പറയിൽ അദ്ദേഹം vedio കണ്ടതിനു ശേഷമാണു എപ്പോഴും സമീപിക്കുക..
അതും സഹിക്കാമല്ലോ മാഡം..
എന്റെ സഹോദരിമാർ, കൂട്ടുകാരികൾ ഇവരെ ഒക്കെ ആ സമയത്തു ചർച്ച ചെയ്യും..
അവരുടെ ശരീരഭാഗങ്ങളുടെ വലുപ്പത്തെ കുറിച്ചും ആകൃതിയെപ്പറ്റിയും.. ""

ഭാര്തതാവ് മറ്റൊരാളെ കുറിച്ചു ചിന്തിക്കുന്നത് പോലും എനിക്ക് സഹിക്കില്ല..
അത്രയേറെ ഇഷ്‌ടമാണ്‌ എനിക്ക്..
പക്ഷെ, അദ്ദേഹത്തോട് അതിനേക്കാൾ ഏറെ സങ്കടംവും ഉണ്ട്..

വിവാഹത്തിന് തൊട്ടു മുൻപ്, ഒരു സ്ത്രീ എനിക്ക് ഒരു കത്തെഴുതി..
അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു, ശാരീരികമായും അവർ അടുപ്പത്തിൽ ആയിരുന്നു എന്നും അതിൽ ഉണ്ടായിരുന്നു..

വിവാഹം ഉറപ്പിച്ചു എട്ടു മാസം ഞങ്ങൾ അത്രയും അടുത്തു..
ആ സമയത്തു ഈ കത്ത് എനിക്ക് വീട്ടുകാരെ കാണിക്കാൻ തോന്നിയില്ല..
അതൊക്കെ നുണയാണെന്ന് അദ്ദേഹം എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു..
തെളിവുകൾ കണ്ട ഞാൻ അത് ഉൾക്കൊണ്ടില്ല എങ്കിലും വിവാഹം നടന്നു..
അത് പോലെ, അദ്ദേഹം എന്റെ വീട്ടുകാരോട് പറഞ്ഞത് പലതും നുണയാണെന്നും ഞാൻ കണ്ടെത്തി..
വിദ്യാഭ്യാസയോഗ്യത അടക്കം..
എന്റെ സങ്കൽപ്പത്തിന് ഏറ്റ കനത്ത പ്രഹരത്തിന്റെ ആഴം ഇന്നും എത്ര എന്നു അദ്ദേഹത്തിന് അറിയില്ല.
ഈ നിമിഷം വരെ, അദ്ദേഹത്തോട് വെറുപ്പ് തോന്നുന്നില്ല..
പക്ഷെ, ശാരീരികമായ അടുപ്പം പറ്റുന്നില്ല..
അങ്ങനെ ഒരു സുഖം അറിഞ്ഞിട്ടില്ല.

ഭാര്തതാവിനാൽ ബലാത്സംഗപെടുന്ന സ്ത്രീയുടെ മാനസികാവസ്ഥ, വളരെ വലുതാണ്.. എന്നും അതാണ് നടന്നിട്ടുള്ളത്.. ( MARITIAL RAPE)
ലൈംഗികമായ താല്പര്യമില്ല എന്ന പ്രശ്നം അല്ല..
അതുണ്ട്.
പക്ഷെ,അടുത്തിടെ അത് മറ്റൊരാളോട് സംഭവിച്ചു..
അത് തുടരുന്നു..
ഈ കാര്യം,
ഭാര്തതാവ് അറിഞ്ഞാൽ എന്തുണ്ടാകും എന്നും അറിയില്ല..
നിരന്തരം, മറ്റു സ്ത്രീകളുടെ മാറിടങ്ങളുടെ വലുപ്പം, അവരുടെ ആകാരഭംഗി ഒക്കെ കേൾക്കേണ്ടി വന്നതിൽ നിന്നുള്ള ഉള്ളിലെ പകയിൽ ഞാൻ മറ്റൊരാളോട് അടുത്തു എന്നു പറയാം..
"""വല്ലോം തോന്നേണ്ടേ !""
ഉറക്കെ ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്ന തമാശ എന്നിലെ സ്ത്രീത്വത്തെ എത്ര താഴ്ത്തി കെട്ടുന്നുണ്ട് എന്നു ഊഹിക്കാമല്ലോ..
മറ്റൊരാൾ ജീവിതത്തിൽ വന്നതിന്റെ കുറ്റബോധം ഉണ്ട് എന്നിൽ.
ഭർത്താവിന്റെ സ്നേഹം മാത്രം മതി എനിക്ക്..
ഈ അവസ്ഥയിൽ ഞാൻ എന്താണ് ചെയ്യേണ്ടത്..?

തുറന്നു ചർച്ച ചെയ്താൽ പരിഹരിക്കാം പക്ഷെ, ആണിന്റെ ego അവിടെ അതിനു സഹകരിക്കണം..

നിന്നോട് തോന്നാത്ത വികാരം, മറ്റൊരാളോട് തോന്നുന്നുണ്ട്..
ശാരീരികമായ അടുപ്പം ഉണ്ടാകുന്നു എന്നു
ഒരു പുരുഷൻ സ്ത്രീയോട് പറഞ്ഞാൽ,
ഭാര്യ ചിലപ്പോൾ മാപ്പ് കൊടുക്കും..
മറിച്ചു സംഭവിച്ചാൽ, ഭാര്തതാവ് ഉൾക്കൊള്ളണം എന്നില്ല..

പുരുഷൻ അത്തരം കാര്യങ്ങളിൽ സ്ത്രീയെ കാൾ സെൻസിറ്റീവ് ആണെന്ന് പറയാം..
പലതരം sexual dysfunctions ഉള്ള ആളുകൾ ഉണ്ട്...
Premature ejaculation, erection problem എന്നതൊക്കെ അതിൽ പെടും..

നമ്മുടെ സോഷ്യൽ മീഡിയയിൽ തന്നെ,
രാത്രിയിൽ സ്ത്രീകളുടെ message ബോക്സ്‌ തിരക്കി ഇറങ്ങുന്ന എത്രയോ ആണുങ്ങൾ..
Erotic chats, അതാണവരുടെ ഏക ആശ്രയം...
ഉന്നതമായ പദവി അലങ്കരിക്കുന്നവർ എത്രയോ പേരുടെ കഥകൾ സ്ത്രീകൾ പറഞ്ഞു കേട്ടിട്ടുണ്ട്..
പകൽ മാന്യതയുടെ മറ്റൊരു മുഖം..
അവരുടെ ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകുന്ന അപകർഷതാ ബോധമാണ് പലപ്പോഴും അശ്ലീല കമന്റ്സ് ആയി രൂപപ്പെടുന്നത്..
സ്ത്രീകളോട് പക വരുന്നതും..
ഒരു സ്ത്രീ,
Sex എന്ന വാക്ക് ഉപയോഗിച്ചാൽ ആദ്യം വാളെടുക്കുന്നവരിൽ അവരുണ്ടാകും..

ഒരു വിവാഹം ആലോചിക്കുമ്പോൾ,
സ്ത്രീധനം പറഞ്ഞു, വിലപേശാതെ ഇഷ്‌ടങ്ങളും ചിന്തകളും സുതാര്യമായ രീതിയിൽ അവതരിപ്പിക്കണം..
ഒന്നിച്ചു ജീവിതം തുടങ്ങാൻ പോകുന്നവർ അത് പ്രാധാന്യത്തോടെ കാണണം..
കള്ളത്തരങ്ങൾ പുറത്താകുമ്പോൾ ആദ്യം കിടപ്പറയിൽ ആണ് പ്രശ്നം ഉടലെടുക്കുക.
അവിടെ നിന്നും കാൻസർ പോലെ അത് വ്യാപിക്കും...
Visualization എന്ന ഒന്നു sex തെറാപ്പിയിൽ പറഞ്ഞു കൊടുക്കുമ്പോൾ തന്നെ,അത് പങ്കാളിയിൽ അരോചകമായ കാര്യങ്ങൾ ഉണ്ടാകാതെ വേണമെന്നും ഒരു therapist പറയാറുണ്ട്..
കാരണം, തന്റെ ശരീരം പങ്കുവെയ്ക്കുന്ന വേളയിൽ പങ്കാളിയുടെ മനസ്സിൽ താനില്ല എന്ന അറിവ്,
അത്യധികമായ അപകർഷതാ ബോധം മറ്റെയാളിൽ ഉണ്ടാകുക തന്നെ ചെയ്യും...

വല്ലതും നിന്നെ കണ്ടാൽ തോന്നേണ്ടേ എന്നൊരു കമെന്റ് പറഞ്ഞതിന് ശേഷം ഒരു പെണ്ണ്, ലൈംഗികമായ ആവേശത്തിൽ എത്തും എന്നു കരുതുന്നതിൽ പരം വിഡ്ഢിത്തം മറ്റൊന്നില്ല..
തിരിച്ചു അതേ പ്രയോഗം നടത്താൻ സ്ത്രീകൾ മുതിരാറും ഇല്ല..
പക്ഷെ, അവരുടെ ഉള്ളിൽ ഉണ്ടാകുന്ന പക ശക്തവും ആകും..

തിരിച്ചു പുരുഷനും ഉണ്ട് പരാതികൾ..
സ്വന്തം വീട്ടുകാരുടെ കുറ്റങ്ങൾ കേട്ടു മടുത്തു..
അവളോട്‌ ഇപ്പോൾ ഒന്നും തോന്നാറില്ല..

ഒന്നു പറഞ്ഞോട്ടെ... / ചോദിച്ചോട്ടെ
ശരീരത്തിൽ കുറച്ചു നേരം കാട്ടികൂട്ടുന്ന ലൈംഗികതയെക്കാൾ വലുതാണ്,
വലുതല്ലേ,
സ്ത്രീയും പുരുഷനും തമ്മിലുള്ള ആത്മീയബന്ധം..?
നീയും ഞാനും എന്നാൽ ലൈംഗികത മാത്രമാണോ..?? !

TAGS: HEALTH, LIFESTYLE HEALTH, HEALTH TIPS, RELATIONSHIP, FAMILY RELATIONSHIP, KALA MOHAN, KALA SHIBU, KALA SHIBU CONTACT NUMBER, KALA MOHAN CONTACT NUMBER, KALA SHIBU FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.