തിരുവനന്തപുരം: കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിന്റെ മോചനത്തിന് സർക്കാർ ഉത്തരവിറക്കി. മോചന ഫയലുകൾ വിവിധ വകുപ്പുകളിൽ മിന്നൽ വേഗത്തിൽ നീങ്ങിയതിന്റെ രേഖകൾ പുറത്തുവന്നു. ഷെറിനെ മോചിപ്പിക്കാൻ കണ്ണൂർ ജയിൽ ഉപദേശക സമിതിയുടെ ശുപാർശ 2024 ഓഗസ്റ്റ് എട്ടിനാണ് ജയിൽ ഡി.ജി.പിക്ക് കിട്ടിയത്. കഴിഞ്ഞ ജനുവരി 28ന് ചേർന്ന മന്ത്രിസഭായോഗം ഷെറിനെ മോചിപ്പിക്കാൻ ഗവർണർക്ക് ശുപാർശ നൽകി. നിയമവകുപ്പിന്റെ ശുപാർശയിൽ മോചനം സംബന്ധിച്ച കോടതി വിധികൾ വിശദമായി പരിശോധിച്ചില്ലെന്ന കുറിപ്പും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മോചനത്തെ തിർത്തില്ല. മന്ത്രിസഭ ശുപാർശ ചെയ്തെങ്കിലും ഗവർണർ ഫയൽ ആറുമാസം തടഞ്ഞിട്ടു. 18 വർഷവും എട്ടു മാസവുമാണ് ഷെറിൻ ശിക്ഷ അനുഭവിക്കേണ്ടത്. എന്നാൽ 14 വർഷവും നാലു മാസവും 17 ദിവസവും ശിക്ഷയനുഭവിച്ചപ്പോഴേ മോചിപ്പിക്കാൻ ശുപാർശയെത്തി. ഒന്നര വർഷത്തോളം ഇവർ പരോളിലായിരുന്നു. 25വർഷം വരെ തടവിലുള്ളവരുള്ളപ്പോഴാണ് ഷെറിനെ മോചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |