അകാല നര മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ വാങ്ങി ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമോയെന്ന് പേടിച്ച് മുടി കറുപ്പിക്കാതെ നടക്കുന്നവരും ഏറെയാണ്. കെമിക്കലുകളൊന്നും ചേർക്കാത്ത, വിശ്വസിച്ച് ഉപയോഗിക്കാൻ പറ്റുന്ന ഹെയർ ഡൈ എവിടെ നിന്ന് കിട്ടുമെന്നാണ് പലരും ചിന്തിക്കുന്നത്. അങ്ങനെയുള്ളവർക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ തികച്ചും നാച്വറലായ രീതിയിൽ ഹെയർ ഡൈ തയ്യാറാക്കാൻ സാധിക്കും.
ആവശ്യമായ സാധനങ്ങൾ
വെറ്റില
മൈലാഞ്ചിപ്പൊടി
തേയില
വെള്ളം
നീലയമരി
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കുറച്ച് വെള്ളമെടുത്ത് തേയിലപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ഈ സമയം വെറ്റില ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിലിട്ടുകൊടുക്കുക. കടും കളർ ആകുന്നതുവരെ തിളപ്പിക്കണം. ഇനി ചൂടാറാനായി ഈ വെള്ളം മാറ്റിവയ്ക്കുക. ശേഷം അരിച്ചെടുക്കുക.
ശേഷം പഴയ, ചെറിയ രീതിയിൽ തുരുമ്പിന്റെ അംശമുള്ള ഇരുമ്പിന്റെ ചീനച്ചെട്ടിയെടുക്കുക. മൈലാഞ്ചിപ്പൊടിയും നിലയമരിയുടെ പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന തേയില വെള്ളം ഒഴിച്ചുകൊടുക്കുക. പേസ്റ്റ് രൂപത്തിലാണ് വേണ്ടത്. ആ രീതിയിൽ വേണം തേയില വെള്ളം ഒഴിക്കാൻ. അധികമായിപ്പോകരുത്. ഇനി ഒരു എട്ട് മണിക്കൂർ ഇരുമ്പിന്റെ ചീനച്ചെട്ടിയിൽത്തന്നെ അടച്ചുവയ്ക്കാം. ശേഷം എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ തേച്ചുകൊടുക്കാം. ഒരു മണിക്കൂറ് കഴിഞ്ഞ് താളി ഉപയോഗിച്ച് കഴുകിക്കളയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |