വാക് ഇൻ ഇന്റർവ്യൂ 27ന്
വിദൂരവിദ്യാഭ്യാസം അഫ്സൽ ഉൽ ഉലമ, ബി.ബി.എ, ഹിസ്റ്ററി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിനായി 27ന് രാവിലെ പത്ത് മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഹാജരാകണം. ഒഴിവുകളുടെ എണ്ണം, റിസർവേഷൻ ടേൺ എന്നീ വിവരങ്ങൾ www.sdeuoc.ac.inൽ.
നെറ്റ് ഓറിയന്റേഷൻ പ്രോഗ്രാം
സ്‌കൂൾ ഒഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്റുമായി സഹകരിച്ച് സി.എച്ച്. മുഹമ്മദ് കോയ ചെയർ യു.ജി.സി - നെറ്റ് പരീക്ഷയ്ക്ക് ത്രിദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ക്ലാസ് സെമിനാർ കോംപ്ലക്സിൽ ഒക്ടോബർ എട്ടിന് ആരംഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 96339 02944. ഇ-മെയിൽ: chmkchair@gmail.com
കോൺടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്, 2017 പ്രവേശനം) കോൺടാക്ട് ക്ലാസുകൾ 21-ന് ആരംഭിക്കും. പഠനസാമഗ്രികൾ അതത് കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം. കേന്ദ്രങ്ങളുടെ വിവരങ്ങളും കോൺടാക്ട് ഷെഡ്യൂളും വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.സി.എസ്.എസ്) നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |