അശ്വതി: പുതിയ വീടുവയ്ക്കാൻ സ്ഥലം വാങ്ങും. മക്കളുടെ വിവാഹത്തിനായി കൂടുതൽ പണം ചെലവാക്കും. വാഹനങ്ങളിൽ നിന്ന് വരുമാനം വർദ്ധിക്കും. വിലപിടിപ്പുള്ള രേഖകൾ വന്നുചേരും. ദൂരദേശത്തുള്ളവർ നാട്ടിലെത്തും. ഭാഗ്യദിനം വെള്ളി.
ഭരണി: കരാറുകൾ ലാഭകരമാകും. ഉന്നത വ്യക്തികളിൽ നിന്ന് സഹായമുണ്ടാകും. വീട്ടിൽ സത്കർമ്മങ്ങൾ നടക്കും. കൂട്ടുകാരുമൊത്ത് ഉല്ലാസയാത്ര സംഘടിപ്പിക്കും. മത്സരപ്പരീക്ഷകളിൽ വിജയിക്കും. ആഡംബര വസ്തുകൾ അധീനതയിലെത്തും. ഭാഗ്യദിനം ചൊവ്വ.
കാർത്തിക: വാക്കുതർക്കങ്ങളിൽപ്പെട്ട് മാനസിക പ്രയാസം നേരിടും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾ പൂർത്തീകരിക്കും. സാഹസിക ബുദ്ധി പ്രവർത്തിപ്പിച്ചേക്കും. പൂർവിക സ്വത്ത് കൈവശമെത്തും. മേലുദ്യോഗസ്ഥരിൽ നിന്ന് സഹായം ലഭിക്കും. ഭാഗ്യദിനം ചൊവ്വ.
രോഹിണി: മൊത്തക്കച്ചവടം നടത്തുന്നവർക്ക് സമയം അനുകൂലമാണ്. സന്താനങ്ങൾക്ക് പഠിപ്പിൽ പുരോഗതിയുണ്ടാകും. കൃഷിയിൽ അഭിവൃദ്ധി. മാതാവിന്റെ സ്വത്ത് പങ്കുവയ്ക്കാൻ ശ്രമിക്കും. ജീവിത നിലവാരം മെച്ചപ്പെടും. ഭാഗ്യദിനം വ്യാഴം.
മകയിരം: ലോണുകളോ മറ്റ് ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തിൽ ലഭിക്കും. പ്രതിയോഗികളെ പരാജയപ്പെടുത്തി കോൺട്രാക്ടുകൾ ഏറ്റെടുക്കും. ഉദ്യോഗത്തിൽ സ്ഥലം മാറ്റത്തിന് സാദ്ധ്യത. കൃഷിയിലും വാടകയിനത്തിലും നേട്ടം. ഭാഗ്യദിനം തിങ്കൾ.
തിരുവാതിര: പുതിയ വ്യാപാര കരാറുകളിൽ ഏർപ്പെടും. ദൂരയാത്രകൾ സുഖകരമാകും. കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും. സേനാവിഭാഗത്തിലുള്ളവർക്ക് പ്രമോഷന് സാദ്ധ്യത. ചില ആശയങ്ങൾ പ്രാവർത്തികമാക്കും. ഭാഗ്യദിനം ബുധൻ.
പുണർതം: പ്രവർത്തനരംഗത്ത് പൊതുവെ ഊർജ്ജസ്വലത പ്രകടിപ്പിക്കും. ബാങ്കുകളിൽ നിന്നും മറ്റും സമ്മർദ്ദമുണ്ടാകും. കുടുംബകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് നല്ല സമയമാണ്. ഭാഗ്യദിനം ശനി.
പൂയം: താത്ക്കാലിക നിയമനം സ്ഥിരീകരിക്കപ്പെടും. അവനവന്റെ പ്രവർത്തനത്തിൽ ആത്മവിശ്വാസവും പ്രദർശിപ്പിക്കും. മതപരമായ കാര്യങ്ങളിൽ ശ്രദ്ധചെലുത്തും. മനസിന് ഉന്മേഷം അനുഭവപ്പെടും. ഭാഗ്യദിനം ചൊവ്വ.
ആയില്യം: ജനമദ്ധ്യത്തിൽ പേരും പെരുമയും വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ നിന്ന് നേട്ടമുണ്ടാകും. കലാകാരന്മാർക്ക് നല്ല സമയമാണ്. കുടുംബത്തിൽ സുഖവും സമാധാനവും നിലനിൽക്കും. ആഡംബര വസ്തുക്കളുടെ ഏജൻസി ഏറ്റെടുക്കും. ഭാഗ്യദിനം ശനി.
മകം: എല്ലാകാര്യങ്ങളിലും ആത്മവിശ്വാസം പുലർത്തും. കിട്ടാനുള്ള പണം ആവശ്യസമയത്ത് കിട്ടിയെന്ന് വരില്ല. വിചാരിക്കാത്ത സ്ഥലത്തേക്ക് ഉദ്യോഗാർത്ഥികൾക്ക് സ്ഥലം മാറ്റമുണ്ടാകും. മറ്റുള്ളവരുടെ വിവാഹത്തിൽ സജീവമായി പങ്കെടുക്കും. ഭാഗ്യദിനം വ്യാഴം.
പൂരം: ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. പ്രമേഹരോഗികൾ അല്പം ശ്രദ്ധിക്കേണ്ട സമയമാണ്. വീടോ വാഹനമോ മോടിപ്പിടിപ്പിക്കും. അധികാര സ്ഥാപനങ്ങളുമായി ബന്ധപ്പെടും. അദ്ധ്യാപകർക്കും നിയമജ്ഞർക്കും നല്ല സമയമാണ്. ഭാഗ്യദിനം ബുധൻ.
ഉത്രം: പുതുതായി സർവ്വീസിൽ പ്രവേശിക്കാൻ അവസരം. യുവജനങ്ങളുടെ വിവാഹം നടക്കും. ഉദരസംബന്ധമായ അസുഖത്തിന് സാദ്ധ്യത. വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പോകേണ്ടി വരും. ഭൂമിയോ വീടോ അധീനതയിലാവും. ഭാഗ്യദിനം തിങ്കൾ.
അത്തം: ശാരീരികാരോഗ്യം അഭിവൃദ്ധിപ്പെടും. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലം മാറ്റത്തിന് സാദ്ധ്യത. ഏജൻസി ഏർപ്പാടുകളിൽ നിന്ന് നേട്ടമുണ്ടാകും. വിദേശയാത്ര സാദ്ധ്യമാകും. ജനമദ്ധ്യത്തിൽ അംഗീകാരം. ശത്രുക്കളുടെമേൽ വിജയിക്കും. ഭാഗ്യദിനം ശനി.
ചിത്തിര: വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാകും. ഏറ്റെടുത്ത കരാറുകൾ മനസില്ലാമനസോടെ പൂർത്തിയാക്കും. ബന്ധുക്കളിൽ നിന്ന് ചില വിഷമങ്ങൾ നേരിടും. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. സാമൂഹികരംഗത്ത് ശോഭിക്കും. ഭാഗ്യദിനം ചൊവ്വ.
ചോതി: തൊഴിൽരഹിതർക്ക് ജോലിയിൽ പ്രവേശിക്കാനവസരം. ഗ്രന്ഥകാരന്മാർക്കും കലാകാരന്മാർക്കും നല്ല സമയം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ശാസ്ത്രീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ഭാഗ്യദിനം വ്യാഴം.
വിശാഖം: മാനസിക ക്ലേശങ്ങൾ നീങ്ങും. ചുമട്ടുതൊഴിലാളികൾക്ക് തൊഴിലും പണവും കൂടുതൽ ലഭിക്കുന്ന സമയമാണ്. ആത്മീയ ചിന്തകളിൽ മനസ് വ്യാപരിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഗുരുജനങ്ങളിൽ നിന്ന് ആനുകൂല്യമുണ്ടാകും. ഭാഗ്യദിനം ബുധൻ.
അനിഴം: ഈശ്വരാരാധനകൊണ്ട് മനസിന്റെ അസ്വസ്ഥത കുറയും. വ്യവസായങ്ങളിൽ പുരോഗതി. ആഗ്രഹനിവൃത്തിക്കായി പരിശ്രമിക്കേണ്ടി വരും. വാക്കുതർക്കങ്ങളിൽ നിന്ന് കഴിവതും ഒഴിഞ്ഞുനിൽക്കണം. സന്താനങ്ങൾക്ക് ശ്രേയസ് വർദ്ധിക്കും. ഭാഗ്യദിനം ശനി.
തൃക്കേട്ട: ജോലിയിൽ സ്ഥലമാറ്റത്തിന് സാദ്ധ്യത. അനാവശ്യ ചിന്തകൾ മനസിനെ അലട്ടും. മതത്തിനോടും വിശ്വാസങ്ങളോടും അതിരുകവിഞ്ഞ ആദരവ് പ്രദർശിപ്പിച്ചേക്കും. ലേഖകന്മാർക്കും എഴുത്തുകാർക്കും നല്ല സമയമാണ്. ഭാഗ്യദിനം ഞായർ.
മൂലം: ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് മുമ്പ് വരും വരായ്കളെക്കുറിച്ച് ആലോചിക്കണം. സഹോദരന്മാരിൽ നിന്ന് സഹായമുണ്ടാകും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടും. ജോലിസ്ഥലത്ത് അധികാരം സ്ഥാപിക്കാനുള്ള പ്രവണതയുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
പൂരാടം: ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാൻ അവസരം. ഉദ്യോഗസ്ഥർക്ക് പ്രമോഷന് സാദ്ധ്യത. വ്യവഹാരങ്ങളിൽ പുരോഗതിയുണ്ടാകും. ഭക്ഷണത്തിനും വസ്ത്രത്തിനുമായി ധാരാളം പണം ചെലവഴിക്കും. ശത്രുക്കൾ മിത്രങ്ങളായി മാറും. ഭാഗ്യദിനം വെള്ളി.
ഉത്രാടം: വ്യക്തി പ്രഭാവത്തിന് മങ്ങലേക്കുന്ന സംഭവങ്ങളുണ്ടാകും. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും ധനാഗമമുണ്ടാകും. സർക്കാർ സർവ്വീസിൽ നിയമനം ലഭിക്കാനിടയുണ്ട്. ജനങ്ങൾക്കിടയിൽ അംഗീകാരം ലഭിക്കും. ഭാഗ്യദിനം ബുധൻ.
തിരുവോണം: ഭൂസ്വത്തുക്കൾ മുഖേന ധനപരമായ നേട്ടം. സാഹിത്യാദികലകളിൽ കൂടുതൽ താല്പര്യം കാണിക്കും. കൂട്ടുകച്ചവടത്തിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. വിദേശത്തുള്ളവർ നാട്ടിൽ തിരിച്ചെത്തും. മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഭാഗ്യദിനം ചൊവ്വ.
അവിട്ടം: മറ്റുള്ളവർ നിർവഹിക്കേണ്ട ജോലികൾ സ്വയം ഏറ്റെടുത്തു പൂർത്തിയാക്കും. തൊഴിൽരഹിതരുടെ ജോലിക്കുവേണ്ടിയുള്ള ശ്രമങ്ങൾ വിജയിക്കും. ഉന്നതരായ വ്യക്തികളിൽ നിന്ന് സകലവിധ സഹായങ്ങളുണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളിൽ ഉയർച്ച. ഭാഗ്യദിനം ശനി.
ചതയം: സത്കർമ്മങ്ങൾക്കായി തുക നീക്കിവയ്ക്കും. വിദ്യാഭ്യാസകാര്യങ്ങളിലും സാംസ്‌കാരിക കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തും. കൃഷി, വാടക എന്നിവയിൽ നിന്ന് ആദായം ലഭിക്കും. എഴുത്തുകാർ, പത്രപ്രവർത്തകർ എന്നിവർക്ക് നല്ല സമയം. ഭാഗ്യദിനം വ്യാഴം.
പൂരുരുട്ടാതി: ക്ലേശങ്ങൾ മാറി മനസമാധാനവും ശ്രേയസുമുണ്ടാകും. സ്വജനങ്ങളുടെ പലപെരുമാറ്റവും ഇഷ്ടപ്പെട്ടില്ലെന്നുവരും. പ്രായമായവരോട് അടുത്തബന്ധം പുലർത്തും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. ഭാഗ്യദിനം തിങ്കൾ.
ഉത്രട്ടാതി: സന്താനങ്ങളുടെ വിവാഹം നടക്കാനിടയുണ്ട്. ഭൂമി വിൽക്കാനുദ്ദേശിച്ചവർക്ക് അത് സാധിക്കും. ചില സന്ദർഭങ്ങളിൽ പലവിധ ചെലവുകളുണ്ടാകും. വിചാരിക്കാത്ത സമയത്ത് സ്ഥലമാറ്റം. വീട് പണി പൂർത്തിയാക്കും. ഭാഗ്യദിനം ബുധൻ.
രേവതി: താത്ക്കാലികാടിസ്ഥാനത്തിൽ സർക്കാർ ജോലി ലഭിക്കും. സഹോദരന്റെ കാര്യത്തിനായി പണം ചെലവഴിക്കേണ്ടി വരും. ഗൃഹത്തിന്റെ പണി പുരോഗമിക്കും. ജോലിയിൽ മാറ്റവും സ്ഥാനക്കയറ്റവും ലഭിക്കും. വിദേശവുമായി വ്യാപാരബന്ധങ്ങൾ തുടങ്ങിയേക്കും. ഭാഗ്യദിനം വെള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |