തിരുവനന്തപുരം: ഒഡേപക് വഴി വിദേശ പഠനത്തിനായി തിരഞ്ഞെടുത്ത 218 പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെ വിദേശ പഠനയാത്ര മുടങ്ങുന്ന സാഹചര്യത്തിൽ പട്ടികജാതി വകുപ്പിന്റെ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്ന് ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി ആവശ്യപ്പെട്ടു.
വിദേശത്തെ പല സർവകലാശാലകളിലായിട്ടാണ് ഈ കുട്ടികൾക്ക് സെലക്ഷൻ കിട്ടിയത്. ഇതിൽ പലതിലെയും ഈ വർഷത്തെ അഡ്മിഷൻ കഴിയാറായി. ഒഡേപക് വഴി അവിടങ്ങളിൽ അഡ്മിഷൻ ഫീസ് ഉൾപ്പെടെ തുക കൈമാറാത്തതിനാൽ അഡ്മിഷൻ കിട്ടിയിട്ടും പഠനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷവും ഫണ്ട് കൃത്യമായി കിട്ടാതെ വന്നതിനാൽ പഠനം മുടങ്ങിയ വിദ്യാർത്ഥികളുണ്ട്. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് മന്ത്രി കേളുവിനയച്ച കത്തിൽ എ.കെ.ശശി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |