ദുബായിലെ സംരംഭകനും ഡിജിറ്റൽ ക്രിയേറ്ററുമായ കോടീശ്വരന്റെ വീട്ടിലെ ആഡംബര ഫെരാരി കാർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. കാർ പോർച്ചിലോ വീടിന് മുന്നിലോ ആയിരിക്കും ഫെരാരി ഉള്ളത് എന്ന് വിചാരിച്ചവർക്ക് പക്ഷേ തെറ്റി, വീടിനകത്ത് സീലിംഗിൽ തൂക്കിയിട്ടിരിക്കുകയാണ് ഫെരാരി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്റെ പുതിയ ഷാൻഡിലിയർ എന്ന് വിശേഷണത്തോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത് . @edrive.jetcar മായി സഹകരിച്ച് കണ്ടന്റ് സ്രഷ്ടാവായ @movlogs ആണ് കാർ മേൽക്കൂരയിൽ തൂക്കിയിട്ടിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോ വളരെ വേഗത്തിൽ വൈറലായി
എന്നാൽ ഇത് ഡമ്മി പ്ലാസ്റ്റിക് കളിപ്പാട്ടം ആണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. തന്റെ വീടിന്റെ ഭംഗി കൂട്ടുന്നതിനായാണ് ഫെരാരി കാർ ഷാൻഡിലിയറായി തൂക്കിയിടാൻ തീരുമാനിച്ചതെന്ന് movlogs എന്ന ഉപയോക്തൃ നാമത്തിൽ അറിയപ്പെടുന്ന സംരംഭകൻ പറയുന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് കടുംചുവപ്പ് നിറത്തിലുള്ള കാർ കൊണ്ടുവരുന്നതും സീലിംഗിൽ തൂക്കിയിടുന്നതും വീഡിയോയിലുണ്ട്.
ഡമ്മി മോഡലാണിതെന്നും ഷാൻഡിലിയറായി തൂക്കിയിടാൻ വേണ്ടി നിർമ്മിച്ചതാണെന്നും വീഡിയോ കണ്ടവർ കമന്റ് ചെയ്യുന്നുണ്ട്. എൻജിനില്ലാത്ത ഒരു ബോഡി കിറ്റാണിതെന്നും ഏകദേശം 5,00,000 ഡോളർ (നാല് കോടി മുപ്പത് ലക്ഷം രൂപ) വില വരുമെന്നും ചിലർ അഭിപ്രായപ്പെട്ടു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |