മുംബയ്: കിംഗ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ഷാരൂഖ് ഖാന് പരിക്കേറ്റു. ഗുരുതരമല്ലെങ്കിലും വിശ്രമം വേണ്ടതിനാൽ ഷൂട്ടിംഗ് നിറുത്തിവച്ചു. മുതുകിലാണ് പരിക്ക്. ഷാരൂഖിന് ഒരു മാസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മുംബയിലെ ഗോൾഡൻ ടുബാക്കോ സ്റ്റുഡിയോയിൽ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ചികിത്സയ്ക്കായി കുടുംബസമേതം ഷാരൂഖ് യു.എസിലേക്കും യു.കെയിലേക്കും പോയതായി വാർത്തകൾ വന്നു.
പരിക്ക് ഗുരുതരമല്ലെന്നും സുഖം പ്രാപിച്ചുവരികയാണെന്നുമാണ് ഷാരൂഖിന്റെ അടുത്ത വൃത്തങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചു. ഷാരൂഖിന്റെയോ കുടുംബത്തിന്റെയോ വിശദീകരണം വന്നിട്ടില്ല. നേരത്തെ, നിശ്ചയിച്ച ശ്രീലങ്കൻ യാത്ര മാറ്റിവച്ചു.
ഷാരൂഖിന്റെ മകളുടെ
കന്നി ചിത്രം
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ പുനരാരംഭിച്ചേക്കും.
ഷാരൂഖ് ഖാന്റെ മകൾ സുഹാനാ ഖാൻ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കിംഗിനുണ്ട്. ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |