ആലപ്പുഴ: കാർത്തികപ്പള്ളി യു പി സ്‌കൂളിന്റെ കെട്ടിടം തകർന്നുവീണു. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഈ കെട്ടിടത്തിൽ ക്ലാസ് പ്രവർത്തിച്ചിരുന്നില്ലെന്നാണ് പ്രധാന അദ്ധ്യാപകൻ ബിജു പറയുന്നത്.
പഴക്കമുള്ള കെട്ടിടമാണിത്. ഈ ഭാഗത്തേക്ക് പോകരുതെന്ന് വിദ്യാർത്ഥികളോട് പറഞ്ഞിരുന്നെന്നും പ്രധാനാദ്ധ്യാപകൻ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം. ജില്ലയിലുടനീളം ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടയിലാണ് സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |