തൃശൂർ: ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. തൃശൂർ പേരാമംഗലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡോക്ടറോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. അഭിഭാഷകനും ഭാര്യയും രണ്ടുവർഷമായി വിവാഹബന്ധം പിരിഞ്ഞ് ജീവിക്കുകയാണ്. ഇരുവർക്കും ഒരു ആൺകുട്ടിയും പെൺകുട്ടിയുമുണ്ട്.
കോടതി ഉത്തരവുപ്രകാരം എല്ലാ ഞായറാഴ്ചയും പിതാവ് കുട്ടികളെ കൂട്ടിക്കൊണ്ടുപോകും. ഈ സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് മൊഴി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയപ്പോഴാണ് കുട്ടി ഡോക്ടറോട് ഇക്കാര്യം പറഞ്ഞത്. തുടർന്ന് ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |