കയ്പമംഗലം: ചെന്ത്രാപ്പിന്നി സെന്ററിൽ കടയിൽ കയറി അക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ചാമക്കാല ചക്കുഞ്ഞി ദേശത്ത് ചക്കഞ്ചത്ത് വീട്ടിൽ വിഷ്ണു (30), സുഹൃത്ത് പുളിക്കൽ വീട്ടിൽ കിരൺ (31) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. കഴിമ്പ്രം സ്വദേശിയായ നന്ദകുമാറിന്റെ കടയുടെ സമീപത്ത് നിന്ന് കിരൺ ആരെയോ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത് നന്ദകുമാർ ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ഇരുവരും ചേർന്ന് ആക്രമണം നടത്തുകയും നന്ദകുമാറിനെയൂം മകനെയും മർദ്ദിക്കുകയായിരുന്നു. പരാതിയും കേസുമായതോടെ മുങ്ങിയ പ്രതികളെ ഇൻസ്‌പെക്ടർ ആർ. ബിജു, എസ്.ഐമാരായ ടി.കെ. ജയ്‌സൺ, പി.വി. ഹരിഹരൻ, സീനിയർ സി.പി.ഒമാരായ സി.വി. ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക്, പി.കെ. ഷിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കിരണിന് കയ്പമംഗലം, മുട്ടം, ഒല്ലൂർ സ്റ്റേഷനുകളിലുമായി ആറ് ക്രിമിനൽ കേസുകളും വിഷ്ണുവിന് കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ 5 ക്രിമിനൽ കേസുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |