തിരുവനന്തപുരം: ചർച്ച് ഒഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ) സഭ മോഡറേറ്ററായി ആന്ധ്രയിലെ കരിം നഗർ ബിഷപ്പും നിലവിലെ ഡെപ്യൂട്ടി മോഡറേറ്ററുമായ ബിഷപ്പ് ഡോ.കെ.റൂബൻ മാർക്കിനെ തിരഞ്ഞെടുത്തു. സിനഡ് വോട്ടെടുപ്പിൽ തിരുത്തൽവാദ പക്ഷത്തുനിന്നുള്ള വെല്ലൂർ ബിഷപ്പ് നിത്യാനന്ദൻ ശർമ്മയെക്കാൾ 77 വോട്ട് (192- 115) നേടിയാണ് വിജയിച്ചത്. ബിഷപ്സ് കൗൺസിലിലെ 14 പേരിൽ 10 പേരുടെ പിന്തുണ ലഭിച്ചു.
മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് ബി.ഭാരതിദാസന്റെ മേൽനോട്ടത്തിലാണ് മദ്രാസ് ഡയോസസിലെ എൽ.ഐ.ടി.ഇ ക്യാമ്പസിൽ തിരഞ്ഞെടുപ്പ് നടത്തിയത്. കേരളത്തിലെ മഹായിടവകകളിൽ നിന്ന് അടക്കമുള്ള പ്രതിനിധികൾ വോട്ടുരേഖപ്പെടുത്തി.
മുൻ ബിഷപ് ഡോ.ധർമ്മരാജ് റസാലത്തെ മദ്രാസ് ഹൈക്കോടതി മോഡറേറ്റർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. വിരമിക്കൽ പ്രായം 67ൽ നിന്ന് 70 ആക്കി ഉയർത്തിയ ഭരണഘടനാ ഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തതോടെയാണ് പദവിയിൽ നിന്ന് ഒഴിയേണ്ടിവന്നത്. ബിഷപ്പ് റസാലത്തിന്റെ പക്ഷക്കാരനാണ് ഡോ.റൂബൻ മാർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |