കക്ഷിക്ക് നിയമോപദേശവും നിയമസഹായവും നൽകിയതിന്റെ പേരിൽ അഭിഭാഷകർക്ക് സമൻസ് അയയ്ക്കുന്ന അന്വേഷണ ഏജൻസികളുടെ നടപടി ചോദ്യംചെയ്‌ത് സുപ്രീംകോടതി. അഭിഭാഷകർക്ക് സമൻസ് അയക്കാൻ ഇ.ഡിക്ക് എങ്ങനെ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. അക്കാര്യത്തിൽ മാർഗരേഖ ഇറക്കണം. ഇ.ഡി ചെയ്‌തത് തെറ്റാണെന്ന് അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണി നിലപാട് അറിയിച്ചു. കള്ളപ്പണക്കേസിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിന് നിയമോപദേശം നൽകിയതിന്റെ പേരിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രതാപ് വേണുഗോപാൽ, അഡ്വ. അരവിന്ദ് ദത്തർ എന്നിവർക്ക് ഇ.ഡി സമൻസ് അയച്ചത് വിവാദമായിരുന്നു. വൻ പ്രതിഷേധമുയർന്നതോടെ സമൻസ് പിൻവലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |