പല്ലുതേയ്ക്കുകയാണ് നമ്മളെല്ലാവരും രാവിലെ എഴുന്നേറ്റ് ആദ്യം ചെയ്യുന്ന കാര്യം . ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒരു പ്രക്രിയയാണിത്. പല്ല് തേച്ചില്ലെങ്കിൽ വായ നാറ്റം വരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ദന്ത ശുചിത്വം പാലിച്ചാൽ ആരോഗ്യകരമായ മികച്ച പല്ലുകളായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. ദിവസത്തിൽ രണ്ടുതവണയെങ്കിലും ബ്രഷ് ചെയ്യണമെന്നാണ് ഡോക്ടമാർ നിർദ്ദേശിക്കുന്നത്.
അസ്വസ്ഥത അനുഭവപ്പെടുമ്പോൾ ദന്ത ഡോക്ടറിനെ കാണുന്നതിന് ഒട്ടും മടിക്കരുത്. പല്ലുകളും മോണയും പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് മുമ്പ് തന്നെ അവയെല്ലാം തിരിച്ചറിയണം. പ്രശ്നങ്ങൾ നേരത്തെ മനസിലാക്കുകയാണ് വേണ്ടത്. ദന്തസംരക്ഷണത്തിന് നിങ്ങൾ അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ.
ഫ്ലോസിംഗ്
പല്ലുകൾക്കിടയിൽ നൂല് ഉപയോഗിച്ച് അഴുക്ക് നീക്കം ചെയ്യുന്നതിനെയാണ് ഫ്ലോസിംഗ് എന്നു പറയുന്നത്. ബ്രഷ് ചെയ്തതിനുശേഷമേ ഇവ ഉപയാേഗിക്കാവൂ. കൂടുതൽ ആഴത്തിലായിരിക്കും ഇതിന്റെ പ്രവർത്തനം. ഭക്ഷണത്തിന് കടന്നു പോകുന്നതിനായി പല്ലുകൾക്കിടയിൽ വിടവുകളുണ്ട് ഇതിനിടയിൽ കുടുങ്ങി കിടക്കുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിനാണ് ഫ്ലോസിംഗ് ചെയ്യുന്നത്.
ഇങ്ങനെ ചെയ്തില്ലെങ്കിൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളിലൂടെ പ്ലാക്ക് രൂപപ്പെടുകയും ബാക്ടീരിയകൾ വളരുകയും ചെയ്യും. ഈ ചെറിയ ആക്രമണകാരികൾ മോണയുടെ ക്ഷയത്തിനും പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഫ്ലോസ് ഉള്ളിലേക്ക് വഴുതി വീഴുന്നതിലൂടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യപ്പെടുകയും നിങ്ങളുടെ മോണകളെ കൂടുതൽ ശക്തമാക്കുകയും ചെയ്യും. എന്നാൽ ദിവസേനയുള്ള ഫ്ലോസിംഗ് അത്ര നല്ലതല്ല.
മൗത്ത് വാഷ്
മൗത്ത് വാഷ് ഉപയോഗിക്കുന്നത് എപ്പോഴും മികച്ചതാണ്. പക്ഷേ അവയുടെ ശക്തി കൂടുതൽ ആഴത്തിലാണ് പ്രവർത്തിക്കുക. ഫ്ലൂറൈഡ് മൗത്ത് വാഷുകൾ ഇനാമലിനെ കഠിനമാക്കാൻ സഹായിക്കും. ആന്റി ബാക്ടീരിയൽ മൗത്ത് വാഷുകൾ പ്ലാക്ക് നിർമ്മാതാക്കളെ കൊല്ലും. ഫ്ലോസും ബ്രഷും പല്ലുകൾ വൃത്തിയാക്കുമെങ്കിലും മൗത്ത് വാഷ് വായുടെ മുക്കും മൂലയും വ്യാപിക്കും. ബ്രഷ് ചെയ്യുന്നതിന് മുമ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.
പതിവ് ദന്ത പരിശോധന
പല്ലുകളുടെ മികച്ച പരിചരണത്തിന് ഇടയ്ക്കിടെയുള്ള ദന്ത പരിശോധനകൾ ആവശ്യമാണ്. ദന്തഡോക്ടർമാർ പല്ല് നന്നാക്കുകയല്ല മറിച്ച് പല്ലിലെ പ്രശ്നങ്ങൾ മുൻകൂട്ടി കാണുകയാണ് ചെയ്യുന്നത്. തങ്ങളുടെ ഉപകരണങ്ങളിലൂടെ പല്ലിനുള്ളിൽ മറഞ്ഞിരിക്കുന്ന പ്രശ്നങ്ങളെ കണ്ടെത്തുന്നു. ബ്രഷുകൾക്ക് വൃത്തിയാക്കാൻ കഴിയാത്ത പല്ലിൽ രൂപം കൊള്ളുന്ന ചെറിയ ദ്വാരങ്ങൾ, മുറിവുകൾ തുടങ്ങിയവയാണ് ഡോക്ടർമാർ തങ്ങളുടെ യന്ത്രങ്ങളിലൂടെ കണ്ടെത്തുന്നത്.
ഡയറ്റ്
നമ്മൾ എന്താണോ കഴിക്കുന്നത് അതായിരിക്കും നമ്മുടെ പല്ലുകളുടെ ആരോഗ്യം. പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ബാക്ടീരിയയെ പോഷിപ്പിക്കുകയാണ് ചെയ്യുന്നത്. അവ പല്ലിന്റെ ഇനാമലിനെ മൃദുവാക്കുന്നു. പതിവ് ലഘുഭക്ഷണങ്ങൾ പല്ലു വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
എന്നാൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഇനാമലിനെ ശക്തിപ്പെടുത്തും. പഴങ്ങളും ധാന്യങ്ങളും മോണയുടെ ആരോഗ്യത്തെയും അഭിവൃദ്ധിപ്പെടുത്തും. ദന്ത പരിചരണം എപ്പോഴും വളരെ മുൻകരുതലോടെയാണ് ചെയ്യേണ്ടത്. ആളുകൾ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് നിങ്ങളുടെ ചിരി. അതിനാൽ എന്ത് വിലകൊടുത്തും നമ്മുടെ പല്ലുകളെ സംരക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |