കോട്ടയം: പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാതലത്തിൽ ഇന്റർ സെക്ടറൽ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.ജെസ്സി ജോയ് സെബാസ്റ്റ്യൻ, ജില്ലാ നോഡൽ ഓഫീസർ ഡോ. ലിന്റോ ലാസർ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.കെ.സുരേഷ് തുടങ്ങിയവർ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |