കമൽഹാസൻ നായകനായി പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ സഹോദരൻമാരായ അൻപറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ കല്യാണി പ്രിയദർശൻ. ഇതാദ്യമായാണ് കമൽഹാസൻ ചിത്രത്തിൽ കല്യാണി പ്രിയദർശൻ അഭിനയിക്കുന്നത്.
ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ആക്ഷൻ ഗണത്തിൽപ്പെടുന്നു. രാജ് കമൽ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ആണ് നിർമ്മാണം. തീവ്രവും സ്റ്റൈലിഷുമായ ചിത്രം ആണ് അൻപറിവ് ഒരുക്കുന്നത്. കമൽഹാസൻ നായകനായി 1986 ൽ രാജശേഖർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം വിക്രത്തിലൂടെയാണ് ലിസിയുടെ തമിഴ് പ്രവേശം. കല്യാണി തമിഴിൽ അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണ് കമൽഹാസൻ ചിത്രം. കാർത്തി നായകനായ മാർഷ്വൽ സിനിമയിൽ നായികയായി അഭിനയിക്കുകയാണ്. അതേസമയം കമൽഹാസന്റെ 237-ാം ചിത്രമായി ഒരുങ്ങുന്ന അൻപറിവ് ചിത്രത്തിൽ വൻ താരനിരയുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രത്തിന് ഇരുവരും ചേർന്നാണ് സംഘട്ടന സംവിധാനം നിർവഹിച്ചത്.
ലോകേഷ് കനകരാജിന്റെ തന്നെ ലിയോ എന്ന ചിത്രത്തിനും ഇവരായിരുന്നു സംഘട്ട സംവിധാനം. കമൽഹാസൻ- മണി രത്നം ചിത്രം തഗ് ലൈഫിനും ഇരുവരും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചത്. തഗ് ലൈഫിന്റെ ക്ഷീണംഅൻപറിവ് ചിത്രത്തിൽ കമൽഹാസൻ പരിഹരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |