തിരുവനന്തപുരം: പ്ളസ്വൺ പ്രവേശനത്തിന് നിലവിലുള്ള ഒഴിവുകളിൽ ജില്ല/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിൽ നാളെ രാവിലെ 10 മുതൽ പ്രവേശനം നേടാം . ക്യാൻഡിഡേറ്റ് ലോഗിനിലെ 'ട്രാൻസ്ഫർ അലോട്ട് റിസൾട്ട്' എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം .യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/ കോഴ്സിൽ 25 ന് രാവിലെ പത്തുമണി മുതൽ 28ന് വൈകിട്ട് നാല് വരെ പ്രവേശനം നേടാം. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സ്പോട്ട് അഡ്മിഷനായി വിശദനിർദ്ദേശം 29ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും.
എം.ബി.ബി.എസ്/ ബി.ഡി.എസ് സീറ്റ് മെട്രിക്സ്
ന്യൂഡൽഹി:നീറ്റ് യു.ജി റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന എം.ബി.ബി.എസ്/ബി.ഡി.എസ് ഓൾ ഇന്ത്യ ക്വാട്ട പ്രവേശനത്തിന്റെ ആദ്യ റൗണ്ട് കൗൺസലിംഗ് സീറ്റ് മെട്രിക്സ് എം.സി.സി പ്രസിദ്ധീകരിച്ചു.വെബ്സൈറ്റ്: mcc.nic.in.ആദ്യ റൗണ്ട് അലോട്ട്മെന്റ് ഫലം 31ന് പ്രസിദ്ധീകരിക്കും.അലോട്ടമെന്റ് ലഭിക്കുന്നവർ ആഗസ്റ്റ് ഒന്നിനും 6നും ഇടയിൽ ബന്ധപ്പെട്ട കോളേജിൽ റിപ്പോർട്ട് ചെയ്യണം.7,8 തീയതികളിലാണ് അതത് സ്ഥാപനങ്ങളിലെ ഡാറ്റ വേരിഫിക്കേഷൻ.
10 വർക്കിംഗ് വിമൻസ്
ഹോസ്റ്റലുകൾ
തിരുവനന്തപുരം: ജോലിചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസമൊരുക്കാൻ വനിതാശിശുവികസന വകുപ്പ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരുക്കുന്നു.120 കോടി രൂപ ചെലവിലവിൽ സംസ്ഥാനത്താകെ പത്ത് ഹോസ്റ്റലുകളാണ് നിർമിക്കുന്നത്. ഇടുക്കി ചെറുതോണി (12.10കോടി),വാഴത്തോപ്പ് (10.64 കോടി),മാവേലിക്കര (12.28 കോടി),പടനാട് (12.27കോടി),മട്ടന്നൂർ (14.44 കോടി),കോഴിക്കോട് (14.15 കോടി ),പത്തനംതിട്ട റാന്നി (10.10 കോടി),കോട്ടയം ഗാന്ധിനഗർ (18.18 കോടി),തൃശൂർ മുളംകുന്നത്തുകാവ് (13.65 കോടി),തിരുവനന്തപുരം ബാലരാമപുരം (2.19 കോടി) എന്നിവിടങ്ങളിലാണ് ഹോസ്റ്റലുകൾ ഒരുക്കുന്നത്.ഇതിനായി എസ്.എ.എസ്.സി.ഐ ഫണ്ടിൽനിന്നുള്ള വായ്പയാണ് വിനിയോഗിക്കുക.ആദ്യ ഗഡുവായി 79.20 കോടി ലഭിച്ചു.ഇത്തരമൊരു പദ്ധതിക്കായി രാജ്യത്ത് ആദ്യം ആവശ്യമുന്നയിച്ചത് കേരളമാണെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ പറഞ്ഞു.ഏഴ് ഹോസ്റ്റലുകളുടെ നിർമാണചുമതല ഹൗസിംഗ് ബോർഡിനും മൂന്നെണ്ണത്തിന്റെ ചുമതല വനിതാ വികസന കോർപറേഷനുമാണ്.
മെറിറ്റ് സ്കോളർഷിപ്പ്
പുതുക്കാം
തിരുവനന്തപുരം : 2023-24 വർഷം സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിൽ ബിരുദ പ്രവേശനം നേടി സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായവർക്ക് രണ്ടാം വർഷത്തെ സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷിക്കേണ്ട തീയതി ഓഗസ്റ്റ് 11ലേക്ക് ദീർഘിപ്പിച്ചു.
സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തിരുവനന്തപുരം:ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്.ഹാപ്പി അവേഴ്സ് എന്ന പേരിൽ ജൂലായ് 31 വരെയാണിത്.ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്കാണ് വിലക്കുറവ് നൽകുന്നത്.സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10% വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിക്കും.അരി,എണ്ണ,സോപ്പ്,ശർക്കര,ആട്ട, റവ,മൈദ,ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ്,സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ഉണ്ട്.
സ്വാശ്രയ നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ ബി.എസ്.സി നഴ്സിംഗ് മാനേജ്മെന്റ് സീറ്റുകളിലേക്ക് അടുത്തമാസം 20വരെ അപേക്ഷിക്കാം. പ്രൈവറ്റ് നഴ്സിംഗ് കോളേജ് അസോസിയേഷന്റെ 47 കോളേജുകളിലേക്കും ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷന്റെ 35കോളേജുകളിലേക്കുമാണ് ഓൺലൈനായി അപേക്ഷിക്കാൻ അവസരം . അസോസിയേഷൻ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. 1200 രൂപയാണ് ഫീസ്. ഒരാൾക്ക് 10കോളേജ് വരെ ഓപ്ഷൻ നൽകാം. മൂവായിരം സീറ്റുകളാണ് നിലവിലുള്ളത്. റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |