കിളിമാനൂർ:ഇനി റബർ കർഷകർക്ക് കണ്ണീർക്കാലം.റബർ വെട്ടി ഓണമാഘോഷിക്കാം എന്നുള്ള കർഷകരുടെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. മുൻപെങ്ങുമില്ലാത്ത അത്രയും വിലയുള്ളപ്പോൾ റബർ വെട്ടാൻ പറ്റാത്ത അവസ്ഥയാണ് റബർ കർഷകർക്കുള്ളത്.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ആകെ റബർ വെട്ടാൻ കഴിഞ്ഞത് വിരളിൽ എണ്ണാവുന്ന ദിവസങ്ങളിൽ മാത്രം. ഫെബ്രുവരി മാർച്ച്,ഏപ്രിൽ മാസങ്ങളിൽ ഇല പൊഴിയുന്നതോടൊപ്പം വേനലിൽ റബറിന് വിശ്രമം നൽകുകയും ചെയ്തതോടെ റബർ ഉടമകളും തൊഴിലാളികളും മറ്റ് തൊഴിൽ മേഖല തേടി.വിശ്രമം കഴിഞ്ഞ് മേയിൽ വെട്ട് ആരംഭിക്കേണ്ടതായിരുന്നു. മഴ കാരണം വെട്ട് തുടങ്ങിയില്ല.
വേനൽ കഴിഞ്ഞ് ടാപ്പിംഗ് ആരംഭിച്ചപ്പോൾ ചില്ല്,ചിരട്ട,കമ്പി എന്നിവയ്ക്കായി തന്നെ നല്ലൊരു തുകയും ചെലവാക്കി. ടാപ്പിംഗില്ലാത്തതിനാൽ തൊഴിലാളികൾ മറ്റു പണികൾക്കും പോയിത്തുടങ്ങി. ചിലയിടങ്ങളിൽ റബർ ഉടമകൾ റബ്ബർ മരത്തിൽ കുരുമുളകും പടർത്തിത്തുടങ്ങി.
വയൽ നികത്തിയും തെങ്ങും,അടയ്ക്കയും മുറിച്ച് മാറ്റിയും മലയോരം മുഴുവൻ റബർക്കൃഷി ചെയ്ത കർഷകരും,ടാപ്പിംഗ് തൊഴിലാളികളും പട്ടിണിയുടെ വക്കിലാണ്
കഴിഞ്ഞ വർഷത്തെ വില 100 - 110 രൂപ
നിലവിലെ വില - 210 രൂപ വരെ
ഒട്ടുപാലിന് 150 - 160 രൂപ
റബർ ടാപ്പിംഗ് തൊഴിലാളിക്കും ഒരു മരത്തിന് 1.50 മുതൽ 2 രൂപ വരെ കൂലിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |