അശ്വതി: കാര്യതടസങ്ങൾ നീങ്ങും. കർമ്മരംഗത്ത് അംഗീകാരം, ഉദ്യോഗക്കയറ്റം എന്നിവയുണ്ടാകും. സന്താനങ്ങളുടെ ഉന്നതിയിൽ സംതൃപ്തി അനുഭവപ്പെടും. കലാസാഹിത്യാദികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉന്നതിയും ശുഭപ്രതീക്ഷയുമുണ്ടാകും. ഭാഗ്യദിനം തിങ്കൾ
ഭരണി: വിനോദയാത്ര പുറപ്പെടുന്നവർക്ക് അനുകൂലഫലം. സന്താനങ്ങളുടെ വിവാഹ കാര്യങ്ങൾക്ക് തീരുമാനമുണ്ടാകും. വസ്തുസംബന്ധമായ കേസുകളിൽ അനുകൂല വിധിയുണ്ടാകും. പാഴ്‌ചെലവുകൾ വർദ്ധിക്കും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. ഭാഗ്യദിനം വെള്ളി
കാർത്തിക: ഔദ്യോഗിക പദവിയിൽ ഉയർച്ചയുണ്ടാകും. പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ ശോഭിക്കും. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമല്ല. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കും. സ്വത്തുക്കൾ സമ്പാദിക്കും. ഭാഗ്യദിനം ബുധൻ
രോഹിണി: പൊതുവെ സ്തംഭനാവസ്ഥ മാറി ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കും. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. പൂർത്തിയാക്കാതെ കിടക്കുന്ന പ്രവർത്തനങ്ങളിലൂടെ നേട്ടമുണ്ടാകും. ഭാഗ്യദിനം ചൊവ്വ
മകയിരം: വ്യാപാരം പൂർവാധികം അഭിവൃദ്ധിപ്പെടും. യാത്രകൾ വേണ്ടത്ര സുഖകരമാവില്ല. പ്രവർത്തനരംഗത്ത് ഊർജ്ജസ്വലതയും ധീരതയും പ്രകടിപ്പിക്കും. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം
തിരുവാതിര: യന്ത്രങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിജയമുണ്ടാക്കും. വ്യാപാരരംഗത്ത് വേണ്ടത്ര പുരോഗതി ഉണ്ടാകില്ല ബഹുജനരംഗത്ത് പുതിയപദവിയും ഉദ്യോഗത്തിൽ പ്രമോഷനുമുണ്ടാകും. മനസിന് ആനന്ദം നൽകുന്ന പുതിയ അനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം ശനി
പുണർതം: അധികാരത്തിൽ നിന്ന് സ്ഥാനമൊഴിയേണ്ടിവരും. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷാദികളിൽ വിജയമുണ്ടാകും. ഉദ്യോഗസ്ഥർക്ക് സന്ദർഭം അനുകൂലം. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ഭാഗ്യദിനം വ്യാഴം
പൂയം: കായികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല ഫലങ്ങളുണ്ടാകും . ഉന്നത വ്യക്തികളുമായി ബന്ധപ്പെടാനും അവരിൽ നിന്ന് സഹായം ലഭിക്കാനുമിടവരും. ഭൂമിയിൽ നിന്നുള്ള ആദായം കുറയും. പിതാവിന്റെ സ്വത്ത് അനുഭവയോഗ്യമാകും. ഭാഗ്യദിനം വെള്ളി
ആയില്യം: സ്ഥാനമാനാദികൾ ലഭിക്കും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. ഗൃഹത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടിവരും. സാമ്പത്തിക നില മെച്ചപ്പെടും. ഗൃഹോപകരണങ്ങൾ വാങ്ങും. പുതിയ വ്യാപാരത്തെപ്പറ്റി സുഹൃത്തുക്കളുമായി ചർച്ച ചെയ്യും. ഭാഗ്യദിനം തിങ്കൾ
മകം: ഭൂമിയോ വീടോ വാങ്ങും. അവനവൻ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കും. കൂട്ടുകച്ചവടത്തിൽ നിന്നും ആദായം ലഭിക്കും. അനാവശ്യകാര്യങ്ങളിൽ ചെന്നുപെടാതെ സൂക്ഷിക്കണം. ഭാര്യയുമായി പിണക്കങ്ങൾ പരിഹരിക്കും. ഭാഗ്യദിനം ശനി
പൂരം: സന്താനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ വിജയിക്കും. മനസിൽ പുതിയ പദ്ധതി വിഭാവനം ചെയ്യും. വ്യവഹാരാദികളിൽ ദീർഘ കാലമുണ്ടാകുന്നതാണ്. ഏതു കാര്യവും ചെയ്യുമ്പോൾ വളരെ ആലോചിക്കണം. ഭാഗ്യദിനം ചൊവ്വ
ഉത്രം: പുതിയ കച്ചവടം തുടങ്ങുവാൻ സാദ്ധ്യത കാണുന്നുണ്ട്. കുടുംബത്തിൽ ആഹ്ലാദം നിറഞ്ഞുനിൽക്കും. ഉദ്യോഗത്തിൽ സ്വല്പം മെച്ചം പ്രതീക്ഷിക്കാം. പരീക്ഷാദികളിൽ വിജയമുണ്ടാകും. കൊടുക്കൽ വാങ്ങലുകൾ അനുകൂലമായി ഭവിക്കും. ഭാഗ്യദിനം വ്യാഴം
അത്തം: മതാനുഷ്ഠാനങ്ങളിലും ക്ഷേത്രദർശനത്തിലും ചില പ്രത്യേക താല്പര്യം പ്രദർശിപ്പിക്കും. സഹായികളിൽ നിന്ന് എല്ലാവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ദൂരയാത്രകൾ പ്രയോജനകരമാകും. ഭാഗ്യദിനം വെള്ളി
ചിത്തിര: പരസ്യങ്ങൾ, കരാറുകൾ തുടങ്ങിയവയിലൂടെ ആദായം പ്രതീക്ഷിക്കാം. ഉല്ലാസയാത്രകളോ തീർത്ഥാടനമോ നടത്താൻ പരിപാടിയിടും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. വിദേശയാത്ര എന്ന ആഗ്രഹം സാധിക്കും. ഭാഗ്യദിനം ബുധൻ
ചോതി: സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് മാധ്യസ്ഥം വഹിക്കേണ്ടതായി വരും. ഉത്തരവാദിത്തപ്പെട്ട ജോലി ഏറ്റെടുക്കേണ്ടിവരും. ഗൃഹത്തിൽ ബന്ധുസമാഗമവും കുടുംബസൗഖ്യവമുണ്ടാകും. നല്ല വ്യക്തികളുമായി ബന്ധം സ്ഥാപിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി. ഭാഗ്യദിനം തിങ്കൾ
വിശാഖം: ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ നിർവ്വഹിക്കും. സന്തോഷപ്രദമായ അനുഭവങ്ങളുണ്ടാകും. സന്താനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി യത്നിക്കും. പൂർവ്വിക സ്വത്ത് അധീനതയിൽ വന്നു ചേരും. അന്യദേശവുമായി ബന്ധപ്പെട്ട ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. ഭാഗ്യദിനം ശനി
അനിഴം: പുതിയ വാഹനങ്ങൾ വാങ്ങുകയോ, ഉള്ളതിൽ നിന്ന് കൂടുതൽ വരുമാനമുണ്ടാവുകയോ ചെയ്യും. മേലധികാരികളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. ബന്ധുക്കൾ മുഖേന സാമ്പത്തിക നേട്ടമുണ്ടാകും.ഭൂമിയോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ അധീനതയിൽ വന്നു ചേരും. ഭാഗ്യദിനം ചൊവ്വ
തൃക്കേട്ട: ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായ സഹകരണങ്ങളുണ്ടാകും. ഉദ്യോഗത്തിൽ തടസപ്പെട്ടുകിടക്കുന്ന പ്രമോഷൻ ശരിപ്പെടും. സന്താനങ്ങൾക്ക് വിദ്യയിൽ വിജയമുണ്ടാകും. ദൂരദേശത്തുള്ളവരിൽ നിന്ന് അനുകൂലമായ വാർത്തകൾ കേൾക്കാനിടവരും. ഭാഗ്യദിനം വ്യാഴം
മൂലം: എല്ലാ പ്രവർത്തനങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. വിദ്യാർത്ഥികൾ മെച്ചമായ പരീക്ഷാവിജയം നേടും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഭൂമി വാങ്ങണമെന്നുള്ളവർക്ക് അതിനവസരമുണ്ടാകും. വീട്ടിൽ പൂജാദികാര്യങ്ങൾ നടക്കാനിടയുണ്ട്. ഭാഗ്യദിനം വെള്ളി
പൂരാടം: തിരഞ്ഞെടുപ്പുകളിലും മറ്റും വിജയം കൈവരിക്കും. ഊഹകച്ചവടത്തിലും പന്തയങ്ങളിലും മത്സരപരീക്ഷകളിലും വിജയിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. സംഘടനാ തലത്തിൽ പ്രവർത്തിക്കുന്നവർക്ക് ഏറ്റവും അനുകൂല സമയം. ഭാഗ്യദിനം വെള്ളി
ഉത്രാടം: വിദേശയാത്രയ്ക്ക് ശ്രമങ്ങൾ വിജയിക്കും. കരുതലോടെ പ്രവർത്തിച്ചില്ലെങ്കിൽ കൂട്ടുകച്ചവടത്തിൽ നഷ്ടമുണ്ടാകും. മംഗളകർമ്മങ്ങൾക്കായി ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തു ചേരും. കടം കൊടുത്ത സംഖ്യ പലിശ സഹിതം തിരിച്ചു കിട്ടും. ഭാഗ്യദിനം ചൊവ്വ
തിരുവോണം: ജോലിയിൽ നിന്നും വാണിജ്യവ്യവസായാദികളിൽ നിന്നും വരുമാനമുണ്ടാകും. ശത്രുക്കളുടെ ഗൂഢപ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. ബന്ധുജനങ്ങളിൽ നിന്നും സഹായം പ്രതീക്ഷിക്കാം.ഭാഗ്യദിനം വ്യാഴം
അവിട്ടം: കുടുംബപരമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ തീരും. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. കലാകാരന്മാർക്ക് അനുകൂല സമയം . സർക്കാർ നടപടികളിൽ നിന്ന് പ്രതികൂലമായ അനുഭവങ്ങളുണ്ടാകും. ഉത്സവാദികാര്യങ്ങൾക്ക് വേണ്ടി ധനം ചെലവഴിക്കും. ഭാഗ്യദിനം തിങ്കൾ
ചതയം: സർവീസിൽ സ്ഥീരീകരണത്തിന് കാലതാമസം നേരിടും. ആദായകരമല്ലാത്ത സ്ഥാപനങ്ങൾ ഏറ്റെടുത്ത് ലാഭകരമായി നടത്താനുള്ള ശ്രമിക്കും. വിദ്യാർത്ഥികൾ മെച്ചപ്പെട്ട പരീക്ഷാവിജയം നേടും. ഇലക്‌ട്രോണിക്സ് വിഷയങ്ങൾ പഠിക്കും. ഭാഗ്യദിനം ശനി
പൂരുരുട്ടാതി: ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. ചെറുയാത്രകൾ ആവശ്യമായി വരും. കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി കഠിനാദ്ധ്വാനം വേണ്ടിവരും. മാനസിക അസ്വസ്ഥതകൾ അനുഭവപ്പെടും. പഴയ വീട് മോടിപിടിപ്പിക്കും. ഭാഗ്യദിനം ബുധൻ
ഉത്രട്ടാതി: ഉയർന്ന ഉദ്യോഗസ്ഥന്മാർ ഉദാരതയോടെ പെരുമാറും. വ്യക്തിപരമായ അന്തസ്സും പദവിയും വർദ്ധിക്കും. സഹോദരങ്ങൾക്ക് ശ്രേയസ് വർദ്ധിക്കും. ആരാധനാലയങ്ങളോ പൊതുസ്ഥാപനങ്ങളോ നവീകരിക്കുന്നതിൽ സഹകരിക്കും. ഭാഗ്യദിനം ചൊവ്വ
രേവതി: എല്ലാ പ്രവൃത്തികളിലും നിയന്ത്രണവും മിതത്വവും പുലർത്തിയേക്കും. ഭൂമി വാങ്ങാനുദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. ആരോഗ്യപരമായി ചില പ്രശ്നങ്ങളുണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങും. സിനിമാനിർമ്മാതാക്കൾക്ക് ലാഭമുണ്ടാകും. ഭാഗ്യദിനം ഞായർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |