ചെറുതുരുത്തി: മഴയെയും പ്രകൃതിയെയും അറിയുന്നതിനും മനസിലാക്കുന്നതിനും ആറുവർഷത്തെ ഇടവേളകൾക്ക് ശേഷം വീണ്ടും മഴോത്സവം 27 ന് കേരളകലാമണ്ഡലം നിള ക്യാമ്പസിൽ നടക്കും. സംസ്‌കൃതി ചെറുതുരുത്തിയുടെ നേതൃത്വത്തിൽ 2017 മുതൽ നടത്തി വരാറുള്ള മഴോത്സവത്തിന്റെ നാലാമത് എഡിഷൻ കേരള കലാമണ്ഡലത്തിന്റെയും വള്ളത്തോൾ നഗർ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് നടക്കുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി. യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രശസ്തരായ കവികളും, സാംസ്‌കാരിക പ്രവർത്തകരും, കലാകാരൻമാരും പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് ഭാരതപ്പുഴയിലൂടെ മഴയാത്രയും നടക്കുമെന്ന് ചെറുതുരുത്തിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ.വി. ഗോവിന്ദൻകുട്ടി, എ.ആർ .ബാബു,എം. എ മൻസൂർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |