കണ്ണൂർ: ഗോവിന്ദച്ചാമി തടവ് ചാടാൻ തീരുമാനിച്ച വിവരം അറിയാമായിരുന്നുവെന്ന് സഹ തടവുകാരന്റെ മൊഴി. ഒപ്പം ചാടാൻ താനും പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിയാത്തതിനാൽ പിൻവാങ്ങിയെന്നും തടവുകാരൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തമിഴ്നാട് സ്വദേശിയാണ് ഗോവിന്ദച്ചാമിയുടെ സഹതടവുകാരൻ. ഒന്നും അറിഞ്ഞിരുന്നില്ല. ഉറങ്ങിപ്പോയെന്നാണ് ആദ്യം മൊഴി നൽകിയത്. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാനാണ് ഒപ്പം പാർപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |