തിരുവനന്തപുരം: ഇന്ത്യയിൽ മിക്കവരും യാത്രക്കായി തിരഞ്ഞെടുക്കുന്നത് ട്രെയിനാണ്. വളരെ ചിലവ് കുറച്ച് ട്രെയിനിൽ നമുക്ക് യാത്ര ചെയ്യാൻ കഴിയും. എന്നാൽ ട്രെയിനിലെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ നിരവധി നിയമങ്ങളും നിലവിലുണ്ട്. പലർക്കും ഇതിനെക്കുറിച്ച് വലിയ ധാരണയില്ല. എന്നാൽ ഇവർ അറിഞ്ഞില്ലെങ്കിൽ പണികിട്ടാനും സാദ്ധ്യതയുണ്ട്. അതിൽ ഒന്നാണ് ലഗേജ്.
വിമാനത്തിൽ ലഗേജിന് ഭാരപരിധിയുള്ള പോലെ ട്രെയിനിലുമുണ്ട്. എന്നാൽ എല്ലാ യാത്രക്കാരുടെയും ലഗേജിന്റെ ഭാരപരിധി പരിശോധിക്കില്ല. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ലഗേജ് സ്കാനറുകൾ വഴി പരിശോധന നടത്താറുണ്ട്. ട്രെയിൻ ടിക്കറ്റ് എക്സാമിനർമാരോ (ടിടിഇ), ലഗേജ് ഇൻസ്‌പെക്ടമാരോ അമിത വലുപ്പമുള്ളതോ ഭാരമുള്ളതോ ആയ ലഗേജ് കണ്ടാൽ പരിശോധിക്കാം. യാത്ര ക്ലാസിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ റെയിൽവേ ലഗേജിന്റെ ഭാരപരിധി നിശ്ചയിച്ചിരിക്കുന്നത്.
ജനറൽ ക്ലാസിന് 35 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം. സ്ലീപ്പറിലാണെങ്കിൽ അത് 40 കിലോയാണ്. തേർഡ് എ സിയിൽ 50 കിലോയും ഫസ്റ്റ് എസിയിൽ 70 കിലോയുമാണ് ഭാരപരിധി. നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകുന്നവർ മുൻകൂട്ടി പാർസൽ ഓഫീസിൽ ബുക്ക് ചെയ്യേണ്ടതുണ്ട്. ബുക്ക് ചെയ്യാതെ അധിക ലഗേജ് കണ്ടെത്തിയാൽ ടിടിഇ അല്ലെങ്കിൽ ലഗേജ് ഇൻസ്പെക്ടർക്ക് പിഴ ചുമത്താം. പിഴയുടെ തുക അധികഭാരത്തിന്റെ അളവിനെയും യാത്രാ ദൂരത്തെയും ആശ്രയിച്ചിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |