കോട്ടയം:അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന കേരള കൺവെൻഷൻ ഓഗസ്റ്റ് 1 മുതൽ 3 വരെ കുമരകം ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടക്കും.1ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോൻ ആന്റണി അദ്ധ്യക്ഷത വഹിക്കും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,വി.എൻ.വാസവൻ,കെ.രാജൻ,റോഷി അഗസ്റ്റിൻ,സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ,ഗോപിനാഥ് മുതുകാട്,കെ.വി.മോഹൻകുമാർ,ജോസ് പനച്ചിപ്പുറം,ഫാ.ഡേവിസ് ചിറമേൽ,ഷീബ അമീർ,എം.പിമാർ,എം.എൽ.എമാർ എന്നിവർ പങ്കെടുക്കും.ഭാരത ശ്രേഷ്ഠ പുരസ്ക്‌കാരം അടൂർ ഗോപാലകൃഷ്‌ണന് നൽകും.പ്രമുഖർ പങ്കെടുക്കുന്ന വിവിധ സെമിനാറുകളും കലാപരിപാടികളും ഉണ്ടാകുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി,സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ,ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |