തിരുവനന്തപുരം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾസുരക്ഷാ നിരീക്ഷണം ശക്തമാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ്. സുരക്ഷയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസഡയറക്ടർ പുറത്തിറക്കിയ സർക്കുലർ ആധാരമാക്കി 50 ചോദ്യങ്ങളടങ്ങിയ വിശദമായ ചെക്ക് ലിസ്റ്റാണ് തയാറാക്കിയിട്ടുള്ളത്. 29 ന് മുമ്പായി എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ആർ.ഡി.ഡി, എ.ഡി.ബി.ആർ.സി വഴി സ്‌കൂളുകളിൽ സന്ദർശനം നടത്തി സേഫ്ടി ഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |