തിരുവനന്തപുരം: ജൈവവൈവിദ്ധ്യ സംരക്ഷണത്തിന് പുതിയ ആശയങ്ങൾ കണ്ടെത്താനുള്ള ജൈവവൈവിദ്ധ്യ ഐഡിയേഷൻ ചലഞ്ചിന് സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. കൃത്രിമബുദ്ധിയും മെഷീൻ ലേണിംഗും ഉൾപ്പെടുത്തി ജൈവവൈവിദ്ധ്യ സംരക്ഷണം; ജൈവവിഭവങ്ങളോട് ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളുടെ സൃഷ്ടിയും പ്രവർത്തനക്ഷമതയും എന്നീ വിഷയങ്ങളിലാണ് ആശയങ്ങൾ സമർപ്പിക്കേണ്ടത്. കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ സഹകരിച്ച് നടപ്പിലാക്കാനാവുന്ന, ആശയങ്ങൾക്കാണ് മുൻതൂക്കം. സംസ്ഥാനതല മത്സരമാണ്. പ്രശസ്തിപത്രത്തിന് പുറമെ ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാംസമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയും നൽകും. അവസാനതീയതി: ഓഗസ്റ്റ് 20. കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |