തിരുവനന്തപുരം: കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷന്മാരുടെ സംഗമം'ഒന്നായി നമ്മൾ" സംസ്ഥാനതല ഉദ്ഘാടനവും സി.ഡി.എസ് തല പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും നാളെ നടക്കും. കോഴിക്കോട് അണ്ടിക്കോട് മിയാമി കൺവെൻഷൻ സെന്ററിൽ രാവിലെ 10ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ മുഖ്യപ്രഭാഷണം നടത്തും.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ നിന്നുള്ള, സി.ഡി.എസ് അദ്ധ്യക്ഷന്മാരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന പരിപാടിക്കുശേഷം ജില്ലകളുടെ വിഷയാവതരണവും ഓപ്പൺ ഫോറവും സംഘടിപ്പിക്കും. 2022ൽ അധികാരമേറ്റതിനുശേഷം സി.ഡി.എസുകളുടെ നേതൃത്വത്തിൽ നടത്തിയ സാമൂഹ്യ വികസനപദ്ധതികൾ വിശദീകരിക്കുന്നതാകും പ്രോഗ്രസ് റിപ്പോർട്ട്. സി.ഡി.എസുകളുടെ മികച്ച പ്രവർത്തനങ്ങൾ മറ്റുള്ളവർക്കുകൂടി മാതൃകയാക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |