തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കാൻ ഭൂമിയുടെ രജിസ്‌ട്രേഷനാവശ്യമായ മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് രണ്ട് വർഷത്തേക്ക് നീട്ടി. ദാനമായോ വിലയ്ക്കു വാങ്ങിയോ ധനനിശ്ചയമായോ ഗുണഭോക്താക്കൾക്ക് നേരിട്ടോ തദ്ദേശസ്ഥാപനങ്ങൾക്കോ ലഭ്യമാകുന്ന ഭൂമിയ്ക്കെല്ലാം ഇത് ബാധകമാണ്. ഭൂമി സ്വീകരിക്കുന്നയാൾ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താവണമെന്നും ഭൂമി ലൈഫ്പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ വേണ്ടിയുള്ളതാണെന്നും ജില്ലാ കളക്ടറോ കളക്ടർ അധികാരപ്പെടുത്തുന്ന തഹസിൽദാറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥൻ നൽകുന്ന സാക്ഷ്യപത്രവും രജിസ്‌ട്രേഷൻ രേഖകൾ ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |