SignIn
Kerala Kaumudi Online
Monday, 28 July 2025 4.20 PM IST

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപണം, 2 മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ; പ്രതിഷേധം

Increase Font Size Decrease Font Size Print Page

d

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തസംഭവത്തിൽ പ്രതിഷേധം. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവരാണ് വെള്ളിയാഴ്‌ച അറസ്റ്റിലായത്.

ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു.
മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ഇവർ ഇപ്പോൾ ദുർഗിലെ ജയിലിലാണ്.

പ്രധാനമന്ത്രിക്ക് കത്ത്

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദഫലമായാണെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ആരോപിച്ചു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി നിലപാടെടുക്കണമെന്ന് അവർ ഛത്തീസ്ഗഡിലെ ബി.ജെ.പി സർക്കാരിനോട് ആവശ്യപ്പെട്ടു.
കന്യാസ്ത്രീകളുടെ മോചനത്തിന് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.

ഛ​ത്തീ​സ്ഗ​ഡ് ​മു​ഖ്യ​മ​ന്ത്രി​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം​:​ക​ത്തോ​ലി​ക്കാ​ ​കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം​:​മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​നു​വാ​ദ​ത്തോ​ടെ​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​ജോ​ലി​ക്ക് ​കൊ​ണ്ടു​പോ​യ​ ​ക​ന്യാ​സ്ത്രീ​ക​ളെ​ ​മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​ജ​യി​ലി​ല​ട​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ഛ​ത്തീ​സ്ഗ​ഡ് ​മു​ഖ്യ​മ​ന്ത്രി​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ക​ത്തോ​ലി​ക്കാ​ ​കോ​ൺ​ഗ്ര​സ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ചേ​ർ​‌​ന്ന​ ​നേ​തൃ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ഒ​രേ​സ​മ​യം​ ​വ​ർ​ഗീ​യ​ ​സം​ഘ​ട​ന​ക​ളെ​ ​ക​യ​റൂ​രി​ ​വി​ടു​ക​യും​ ​കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ​ ​ക്രൈ​സ്ത​വ​രു​ടെ​ ​പി​ന്തു​ണ​ ​നേ​ടാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​വ​‌​ർ​ഗീ​യ​ ​ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​ ​ഇ​ര​ട്ട​ത്താ​പ്പ് ​കേ​ര​ള​ത്തി​ലെ​ ​ക്രൈ​സ്ത​വ​ർ​ക്ക് ​തി​രി​ച്ച​റി​യാ​നാ​കു​മെ​ന്നും​ ​നേ​തൃ​യോ​ഗം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​യോ​ഗ​ത്തി​ൽ​ ​വി.​സി.​വി​ത്സ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ച​ങ്ങ​നാ​ശേ​രി​ ​അ​തി​രൂ​പ​ത​ ​വി​കാ​രി​ ​ജ​ന​റ​ൽ​ ​ഫാ.​ജോ​ൺ​ ​തെ​ക്കേ​ക്ക​ര,​ ​ഫാ.​ബി​ബി​ൻ​ ​കാ​ക്ക​പ്പ​റ​മ്പി​ൽ,​ഗ്ലോ​ബ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജേ​ക്ക​ബ് ​നി​ക്കോ​ളാ​സ്,​അ​തി​രൂ​പ​ത​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​എ.​ഔ​സേ​പ്പ്,​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി​നോ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

ക​ന്യാ​സ്ത്രീ​ക​ളെ
ജ​യി​ലി​ല​ട​ച്ച​ത്പ്രാ​കൃ​തം:
സ​ണ്ണി​ ​ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​നു​വാ​ദ​ത്തോ​ടെ​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​ജോ​ലി​ക്കു​ ​കൊ​ണ്ടു​ ​പോ​യ​ ​ക​ന്യാ​സ്ത്രീ​ക​ളെ​ ​മ​ത​പ​രി​വ​ർ​ത്ത​നം​ ​ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ​ജ​യി​ലി​ല​ട​ച്ച​ ​ഛ​ത്തീ​സ്ഗ​ഡി​ലെ​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​ട​പ​ടി​ ​പ്രാ​കൃ​ത​വും​ ​നി​യ​മ​ ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​ആ​രോ​പി​ച്ചു.
ക​ത്തോ​ലി​ക്ക​ ​ക​ന്യാ​സ്ത്രീ​ക​ൾ​ ​ആ​ഗ്ര​യി​ൽ​ ​ന​ട​ത്തു​ന്ന​ ​ആ​ശു​പ​ത്രി​യി​ൽ​ ​ജോ​ലി​ക്കു​ ​മൂ​ന്നു​ ​പെ​ൺ​കു​ട്ടി​ക​ളെ​യും​ ​ആ​ദി​വാ​സി​ ​യു​വാ​വി​നെ​യും​ ​കൊ​ണ്ടു​ ​പോ​കു​മ്പോ​ഴാ​ണ് ​ഛ​ത്തീ​സ്ഗ​ഡി​ലെ​ ​റെ​യി​ൽ​വെ​ ​സ്റ്റേ​ഷ​നി​ൽ​ ​വ​ച്ച് ​മ​ല​യാ​ളി​ക​ളാ​യ​ ​സി​സ്റ്റ​ർ​ ​പ്രീ​തി​മേ​രി,​ ​സി​സ്റ്റ​ർ​ ​വ​ന്ദ​ന​ ​എ​ന്നി​വ​രെ​ ​മ​ത​പ​രി​വ​ർ​ത്ത​ന​വും​ ​മ​നു​ഷ്യ​ക്ക​ട​ത്തും​ ​ആ​രോ​പി​ച്ച് ​ക​ള്ള​ക്കേ​സു​ണ്ടാ​ക്കി​ ​ജ​യി​ലി​ല​ട​ച്ച​ത്.​ ​മാ​താ​പി​താ​ക്ക​ൾ​ ​എ​ഴു​തി​ ​ന​ല്കി​യ​ ​സ​മ്മ​ത​പ​ത്രം​ ​ഇ​വ​രു​ടെ​ ​പ​ക്ക​ലു​ണ്ടാ​യി​രു​ന്നു.​ ​രാ​ജ്യ​ത്തു​ട​നീ​ളം​ ​ബി.​ജെ.​പി​യും​ ​സം​ഘ​പ​രി​വാ​ര​ങ്ങ​ളും​ ​ന​ട​ത്തു​ന്ന​ ​ക്രൈ​സ്ത​വ​വേ​ട്ട​യു​ടെ​ ​തു​ട​ർ​ച്ച​യാ​ണി​ത്.​ ​ഉ​ത്ത​രേ​ന്ത്യ​യി​ൽ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​ത്തി​നി​ടെ​ 753​ ​ക്രൈ​സ്ത​വ​ ​പ​ള്ളി​ക​ളാ​ണ് ​ആ​ക്ര​മി​ച്ച​ത്.​ ​ഗു​ജ​റാ​ത്ത്,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ഹ​രി​യാ​ന,​ത്രി​പു​ര,​ ​മ​ധ്യ​പ്ര​ദേ​ശ് ​തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലും​ ​ന്യൂ​ന​പ​ക്ഷ​ ​വേ​ട്ട​ ​ന​ട​ക്കു​ന്ന​താ​യി​ ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.

'​സം​ഘ​പ​രി​വാർ
ആ​ട്ടി​ൻ​തോ​ലി​ട്ട
ചെ​ന്നാ​യ്ക്ക​ൾ​ '

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ട്ടി​ൻ​തോ​ല​ണി​ഞ്ഞ​ ​ചെ​ന്നാ​യ്ക്ക​ളാ​ണ് ​സം​ഘ​പ​രി​വാ​റെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ന്റെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ്.​ ​അ​വ​ർ​ ​കേ​ര​ള​ത്തി​ൽ​ ​പ​ള്ളി​മേ​ട​ക​ളി​ലും​ ​ക്രൈ​സ്ത​വ​ ​ഭ​വ​ന​ങ്ങ​ളി​ലും​ ​കേ​ക്കു​മാ​യെ​ത്തും.​ ​അ​തേ​സ​മ​യം​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​ക്രൈ​സ്ത​വ​രു​ടെ​ ​എ​ല്ലാ​ ​ആ​ഘോ​ഷ​ങ്ങ​ളും​ ​ത​ട​സ​പ്പെ​ടു​ത്തും.​ ​ക്രൂ​ര​മാ​യി​ ​ആ​ക്ര​മി​ക്കും.​ ​അ​തി​ന്റെ​ ​ഒ​ടു​വി​ല​ത്തെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​ച​ത്തീ​സ്ഗ​ഡി​ൽ​ ​ക​ണ്ട​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.
ബി.​ജെ.​പി​ ​ഭ​രി​ക്കു​ന്ന​ ​ച​ത്തി​സ്ഗ​ഡി​ൽ​ ​മ​ല​യാ​ളി​ക​ളാ​യ​ ​ര​ണ്ട് ​ക​ന്യാ​സ്ത്രീ​ക​ളാ​ണ് ​ക്രൂ​ര​മാ​യ​ ​പൊ​ലീ​സ് ​വേ​ട്ട​യാ​ട​ലി​ന് ​ഇ​ര​യാ​യ​ത്.​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​ ​ആ​ൾ​ക്കൂ​ട്ട​ ​വി​ചാ​ര​ണ​ ​ന​ട​ന്നു.​ ​പി​ന്നീ​ട് ​ക​ള്ള​ക്കേ​സെ​ടു​ത്തു.​ ​ഭീ​ഷ​ണി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​മു​ൻ​ക​രു​ത​ലെ​ന്ന​ ​നി​ല​യി​ൽ​ ​പൊ​തു​വി​ട​ങ്ങ​ളി​ൽ​ ​സ​ഭാ​ ​വ​സ്ത്രം​ ​ഉ​പേ​ക്ഷി​ച്ച് ​സാ​ധാ​ര​ണ​ ​വേ​ഷം​ ​ധ​രി​ക്കാ​ൻ​ ​മു​തി​ർ​ന്ന​ ​വൈ​ദി​ക​ർ​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ​അ​നൗ​ദ്യോ​ഗി​ക​ ​നി​ർ​ദേ​ശം​ ​ന​ൽ​കി​യെ​ന്ന​ ​വി​വ​ര​ങ്ങ​ളും​ ​പു​റ​ത്ത് ​വ​രു​ന്നു​ണ്ട്.​ ​എ​ത്ര​ത്തോ​ളം​ ​ഭീ​തി​ജ​ന​ക​മാ​യ​ ​അ​ന്ത​രീ​ക്ഷ​മാ​ണി​ത്?.​ക​ള​ള​ക്കേ​സി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്യ​പ്പെ​ട്ട​ ​ക​ന്യാ​സ്ത്രീ​ക​ളെ​ ​ഉ​ട​ൻ​ ​മോ​ചി​പ്പി​ക്ക​ണ​മെ​ന്ന്സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​ദി​ക​രെ​ ​വേ​ട്ട​യാ​ടു​ന്ന​ ​സം​ഘ​പ​രി​വാ​ർ​ ​ന​ട​പ​ടി​ ​നി​റു​ത്ത​ണം​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ഛ​ത്തീ​സ്ഗ​ഡി​ൽ​ ​ര​ണ്ടു​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്കു​ ​നേ​രെ​യു​ണ്ടാ​യ​ ​ആ​ൾ​ക്കൂ​ട്ട​വി​ചാ​ര​ണ​യും​ ​പൊ​ലീ​സ് ​കേ​സും​ ​മ​തേ​ത​ര​ ​ഇ​ന്ത്യ​ ​എ​ന്ന​ ​സ​ങ്ക​ൽ​പ​ത്തി​ന്റെ​ ​അ​ടി​വേ​ര​റു​ക്കു​ന്ന​താ​ണെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​വൈ​ദി​ക​രെ​യും​ ​ക​ന്യാ​സ്ത്രീ​ക​ളെ​യും​ ​വേ​ട്ട​യാ​ടു​ന്ന​ ​ന​ട​പ​ടി​ ​സം​ഘ് ​പ​രി​വാ​ർ​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​അ​പ​ര​വി​ദ്വേ​ഷ​ത്തി​ന്റെ​ ​വി​ഷം​ ​വി​ത​ച്ച് ​രാ​ജ്യം​ ​കെ​ട്ടി​പ്പ​ടു​ക്കാ​നാ​വി​ല്ല.
ഇ​ന്ത്യ​ ​എ​ന്ന​ ​രാ​ഷ്ട്ര​സ​ങ്ക​ൽ​പ​ത്തെ​ ​ത​ക​ർ​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളാ​ണ് ​സം​ഘ്പ​രി​വാ​റും​ ​രാ​ജ്യം​ ​ഭ​രി​ക്കു​ന്ന​ ​ബി.​ജെ.​പി​യും​ ​ന​ട​ത്തു​ന്ന​ത്.​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ​തി​രു​വ​സ്ത്രം​ ​ധ​രി​ച്ച് ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​പ​റ്റാ​ത്ത​ ​നി​ല​യി​ലേ​ക്ക് ​ഉ​ത്ത​രേ​ന്ത്യ​യി​ൽ​ ​ക്രൈ​സ്ത​വ​ ​സ​മു​ദാ​യം​ ​അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്നു.​ ​ഇ​ത​ല്ല​ ​ഭ​ര​ണ​ഘ​ട​ന​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​ ​മ​തേ​ത​ര​ ​ഇ​ന്ത്യ​യെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​ചൂ​ണ്ടി​ക്കാ​ട്ടി.

ക​ന്യാ​സ്ത്രീ​ക​ളു​ടെ​ ​അ​റ​സ്റ്റ്:
കെ.​സി.​ബി.​സി​ ​പ്ര​തി​ഷേ​ധി​ച്ചു

കൊ​ച്ചി​:​ഛ​ത്തീ​സ്ഗ​ഡി​ൽ​ ​മ​ല​യാ​ളി​ക​ളാ​യ​ ​ക​ന്യാ​സ്‌​ത്രീ​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തി​ൽ​ ​കേ​ര​ള​ ​ക​ത്തോ​ലി​ക്കാ​ ​മെ​ത്രാ​ൻ​ ​സ​മി​തി​ ​(​കെ.​സി.​ബി.​സി​)​ ​ജാ​ഗ്ര​താ​ ​ക​മ്മി​ഷ​ൻ​ ​പ്ര​തി​ഷേ​ധി​ച്ചു.​മ​ത​പ​രി​വ​ർ​ത്ത​നം,​മ​നു​ഷ്യ​ക്ക​ട​ത്ത് ​തു​ട​ങ്ങി​യ​ ​വ്യാ​ജ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ബ​ജ​രം​‌​ഗ്‌​ദ​ൾ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​സി​സ്റ്റ​ർ​മാ​രാ​യ​ ​വ​ന്ദ​ന​ ​ഫ്രാ​ൻ​സി​സി​നെ​യും​ ​പ്രീ​തി​ ​മേ​രി​യെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത് ​അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ​ക​മ്മി​ഷ​ൻ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​അ​റി​യി​ച്ചു.​ക​ത്തോ​ലി​ക്കാ​ ​മി​ഷ​ന​റി​മാ​ർ​ ​നി​ർ​ബ​ന്ധി​ത​ ​മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ന്നി​ല്ല.​വ്യാ​ജ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച​വ​ർ​ക്കും​ ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​അ​റ​സ്റ്റ് ​ചെ​യ്ത​വ​ർ​ക്കു​മെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​യും​ ​ന്യൂ​ന​പ​ക്ഷ​കാ​ര്യ​ ​മ​ന്ത്രി​യും​ ​ഇ​ട​പെ​ട​ണ​മെ​ന്നും​ ​ക​മ്മി​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

TAGS: NUNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.