ചേർത്തല: മത പരിവർത്തനത്തിനു വേണ്ടിയല്ല ആതുര സേവനം ലക്ഷ്യമാക്കി മാത്രമാണ് സഭ പ്രവർത്തിക്കുന്നതെന്നും, ഛത്തിസ്ഗഡിൽ നടന്നത് മനുഷ്യാവകാശ ലംഘനവും ആൾക്കൂട്ട വിചരണയുമായിരുന്നെന്നും അസീസി സിസ്റ്റേഴ്‌സ് ഒഫ് മേരി ഇമാക്കുലേറ്റ് മദർ സുപ്പീരിയർ സിസ്റ്റർ ഇസബെൽ ഫ്രാൻസിസും അസിസ്റ്റന്റ് മദർ സുപ്പീരിയർ സിസ്റ്റർ റജീസ് മേരിയും പറഞ്ഞു.
കുട്ടികൾ അവരുടെ സമ്മത പ്രകാരമാണെന്നറിയിച്ചിട്ടും മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു. കന്യാസ്ത്രീകളെ സഭയുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ല. അവശത അനുഭവിക്കുന്ന മൂന്നു യുവതികൾക്ക് സഭയുടെ ഇടപെടലിൽ സംരക്ഷണവും തൊഴിൽ പരിശീലനവും നൽകാനുള്ള പ്രവർത്തനങ്ങൾക്കിടയിലാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും പ്രീതി മേരിയെയും പൊലീസ് ജയിലിലടച്ചത്. തിരു വസ്ത്രത്തോടൊപ്പം അണിയുന്ന മാലവരെ ഊരിപ്പിച്ചു.
മധ്യപ്രദേശിലെ നാരായൺപൂര്‍ ഗ്രാമത്തിൽ സഭയുടെ നേതൃത്വത്തിൽ നടന്ന സർവേയിലാണ് മൂന്നു കൂട്ടികളെയും കണ്ടെത്തിയതാണ്. ആഗ്രയിൽ കോൺവെന്റിനോട് ചേർന്നുള്ള ആശുപത്രിയിൽ ആതുരസേവന പരിശീലനം നൽകുന്നതിനാണ് വീട്ടുകാർ തയാറായത്. കുട്ടികളിലൊരാളുടെ സഹോദരനൊപ്പമാണ് ഇവർ ട്രെയിനിൽ ദുർഗ് റെയിൽവേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ കാത്തു നിന്ന സിസ്റ്റർമാർ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ട വിചാരണയിൽ തെറ്റായ സന്ദേശം അടിച്ചേൽപ്പിക്കുകയായിരുന്നു. കുഷ്ഠരോഗികളെയടക്കം സംരക്ഷിക്കാനും പരിചരിക്കാനുമായി 1942ൽ ചേർത്തല കേന്ദ്രീകരിച്ച് ഫാ.ജോസഫ് കണ്ടെത്തിലാണ് സഭയ്ക്കു രൂപം നൽകിയതെന്നും അവർ
പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |