ചേർത്തല : ചിതയുടെ ചൂട് വിട്ടു മാറും മുമ്പ് വി.എസിനെ ആക്രമിക്കാൻ ശ്രമം നടക്കുന്നത് നിർഭാഗ്യകരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് പറഞ്ഞു. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി.എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി.എസ് എന്ന രണ്ടക്ഷരത്തെ വിവാദത്തിൽ കുരുക്കിയിടാനുള്ള നീക്കം വി.എസിനോടുള്ള അനാദരവാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളത്തിന്റെ സ്നേഹാദരം ഏറ്റു വാങ്ങിയ വി.എസിനെ വിയോജിപ്പുകളുടേയും വിഭാഗീയതയുടെയും പ്രതീകമായി അവതരിപ്പിക്കാനും തളച്ചിടാനുമാണ് ഒരു കൂട്ടം മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. വിവാദങ്ങളുടെ പുകമറയ്ക്കുള്ളിലേക്ക് വി.എസെന്ന വ്യക്തിത്വത്തെ കൊണ്ടു ചെന്നെത്തിക്കാനുള്ള ഹീനമായ നീക്കമാണുണ്ടാകുന്നത്.ആരോഗ്യവാനായിരിക്കെ വി.എസ് എല്ലാത്തിനും മറുപടി നൽകി. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന ധൈര്യമാണ് മാദ്ധ്യമങ്ങൾക്കുള്ളതെന്നും സ്വരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |