തിരുവനന്തപുരം: ജയിൽ സുരക്ഷക്ക് ആവശ്യത്തിന് ജീവനക്കാരില്ലാതെ വീഴ്ച തുടരുമ്പോഴും പി.എസ്.സി ലിസ്റ്റിൽ ജോലി കാത്തിരിക്കുന്നത് നിരവധിപേർ. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ , വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ റാങ്ക് ലിസ്റ്റുകളിൽ ആയിരത്തിലധികം പേരാണ് അഡ്വൈസ് കാത്തിരിക്കുന്നത്.
മൂന്നു ഷിഫ്റ്റുകളിലായി സെൻട്രൽ ജയിലുകളിലെ തടവുകാർക്ക് ആനുപാതികമായി 5187 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ വേണമെന്നിരിക്കെ 1284 പേർ മാത്രമാണ് നിലവിലുള്ളത്. ശേഷിക്കുന്ന ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ അഡ്വൈസ് അയച്ചിട്ടില്ല.
2023 ഡിസംബർ 21 ന് പ്രസിദ്ധീകരിച്ച വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ റാങ്ക് ലിസ്റ്റും 2014 ഫെബ്രുവരി 6 ന് പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് പ്രിസൺ ഓഫീസർ റാങ്ക് ലിസ്റ്റും ഇപ്പോഴും നിലവിലുണ്ട്. ഇതിന് പുറമെ എൻ.സി.എ , സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകൾ വേറെയുമുണ്ട്. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാൻ താമസിക്കുന്നതിലൂടെ നിരവധി പേരുടെ അവസരമാണ് നഷ്ടപ്പെടുന്നത്. മാത്രമല്ല, സുരക്ഷാ വീഴ്ചയും സ്ഥിരമാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |