കൊച്ചി: സോളാർ അടക്കമുള്ള പുനരുപയോഗ ഊർജ്ജ പദ്ധതിയുടെ ചട്ടങ്ങൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട്, ഓൺലൈനു പുറമേ, നേരിട്ടും പൊതുതെളിവെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മിഷനാണ് കോടതി നിർദ്ദേശം നൽകിയത്. ഈ ആവശ്യം ഉന്നയിച്ച് ഡൊമസ്റ്റിക് ഓൺ-ഗ്രിഡ് സോളാർ പവർ പ്രോസ്യൂമേഴ്‌സ് ഫോറം കേരള സമർപ്പിച്ച പൊതുതാത്പപര്യ ഹർജിയാണ് തീർപ്പാക്കിയത്.
പൊതു തെളിവെടുപ്പിന്റെ നടത്തിപ്പിനായി രൂപരേഖ തയ്യാറാക്കി കോടതിയെ അറിയിക്കണം. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ നേരിടാൻ വേദികളിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |