ഇൻഡോർ: അണ്ടർ 15 വനിതാ ഏകദിന ടൂർണമെന്റിൽ കേരളം ഹരിയാനയോട് ഒൻപത് വിക്കറ്റിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഹരിയാന 28.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി (166/1). തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ ഖുഷി ഛില്ലാറാണ് (പുറത്താകാതെ 106) ഹരിയാനയുടെ വിജയം അനായാസമാക്കിയത്.43 റൺസെടുത്ത ക്യാപ്‌ടൻ ഇവാനയാണ് കേരളത്തിന്റെ ടോപ് സ്കോറർ.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |