ചൂരൽമല: 'ജീവിതം അവസാനിച്ചെന്ന് കരുതിയപ്പോൾ മത്സരിച്ചാണ് ആളുകൾ എന്നെ ചേർത്തുപിടിച്ചത്. അതിജീവിതത്തിന് കരുത്തായതും ഈ ചേർത്തുപിടിക്കലാണ്. ചേർത്തു നിറുത്തിയരെ എനിക്ക് മറക്കാനാകില്ല"- ഉരുൾ ദുരിതത്തിലെ അതിജീവിത ശ്രുതി പറഞ്ഞു. ശ്രുതി റവന്യുവകുപ്പ് ജീവനക്കാരിയായി കഴിഞ്ഞ ഡിസംബർ ഒമ്പതിന് വയനാട് കളക്ടറേറ്റിൽ ജോലിയിൽ പ്രവേശിച്ചു.
ചൂരൽമലയിലെ ശിവണ്ണന്റെയും സബിതയുടെയും മകളാണ് ശ്രുതി. ശ്രുതിയുടെ അച്ഛനെയും അമ്മയെയും അനുജത്തി ശ്രേയയും അടുത്ത ബന്ധുക്കളെയുമെല്ലാം ഉരുളെടുത്തു. പിന്നെ ശ്രുതിക്ക് ആശ്രയമായത് പ്രതിശ്രുത വരൻ ജിൻസണായിരുന്നു. എന്നാൽ വിവാഹത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് വാഹനാപകടത്തിന്റെ രൂപത്തിൽ ജിൻസണെയും വിധി തട്ടിയെടുത്തു.
ജിൽസണൊപ്പം യാത്ര ചെയ്തിരുന്ന ശ്രുതി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |