തിരുവനന്തപുരം: കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് സി.വി. പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു. ഇന്ദിരാഭവനിൽ ചേർന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം.സുധീരൻ,കെ.മുരളീധരൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ,പി.സി. വിഷ്ണുനാഥ്,ഷാഫി പറമ്പിൽ, ജനറൽ സെക്രട്ടറിമാരായ എം.ലിജു, പഴകുളം മധു, എം.എം. നസീർ, ജി.സുബോധൻ,ജി.എസ്. ബാബു,കെ.പി. ശ്രീകുമാർ, കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.മോഹൻകുമാർ, വർക്കല കഹാർ, എം.വിൻസന്റ് എം.എൽ.എ,ശരത്ചന്ദ്ര പ്രസാദ്,നെയ്യാറ്റിൻകര സനൽ,മണക്കാട് സുരേഷ്,കെ.എസ്. ശബരിനാഥൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.
ഡി.സി.സി പുനഃസംഘടന:
നേതൃതല ചർച്ച നടന്നു
തിരുവനന്തപുരം: ഡി.സി.സി നേതൃമാറ്രം വേഗത്തിലാക്കാൻ ഇന്നലെ ചേർന്ന നേതാക്കളുടെ യോഗത്തിൽ ധാരണയായി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി കെ.പി.സി.സി നേതൃത്വവും പ്രവർത്തക സമിതി അംഗങ്ങളും ഇന്നലെ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ഇന്ദിരാഭവനിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |