തിരുവനന്തപുരം: ഛത്തീസ്ഗഡിലേതിന് സമാനമായ കേസിൽ കേരളത്തിലും കന്യാസ്ത്രീകളെ 2022ൽ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസ് കോടതി അവസാനിപ്പിച്ചത്.
ഛത്തീസ്ഗഡിൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് 2021ൽ നാല് പുരോഹിതരെ മതപരിവർത്തന നിരോധനനിയമ പ്രകാരം ജയിലിലടച്ചിരുന്നു. ഛത്തീസ്ഗഡിലെ ഒരു നേതാവ് പോലും കോൺഗ്രസ് പ്രതിനിധി സംഘത്തെ അനുഗമിക്കുകയോ, കന്യാസ്ത്രീകൾക്കായി സംസാരിച്ചിട്ടോ ഇല്ല. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും അതീവ ഗൗരവമുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് അവ നിരോധിക്കുന്ന കർശന നിയമങ്ങളുള്ളത്. പ്രശ്നത്തെ അമിതമായി രാഷ്ട്രീയവത്കരിക്കാനും കോടതികളെ സമ്മർദ്ദത്തിലാക്കാനും ശ്രമിച്ചാൽ കേസ് വഷളാകും. വിഷയത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും അവസരവാദ രാഷ്ട്രീയമാണുള്ളത്. പ്രശ്നപരിഹാരത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ചത് ബി.ജെ.പിയാണെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |