ന്യൂ ഡൽഹി: കേരളത്തിലെ ദേശീയ പാതാ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി കേരള ബി.ജെ.പി സംഘത്തിന് ഉറപ്പു നൽകി. കേരളത്തിലെ ദേശീയ പാത വികസനവും ഗതാഗത മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചർച്ചയായി.
സംഘം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷിയെ സന്ദർശിച്ച് കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തി. നെൽകർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ശ്രദ്ധയിലും പെടുത്തി.
ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, കൃഷ്ണകുമാർ, ഷാജി രാഘവൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |