വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടു
കളമശേരി: വിദ്യാർത്ഥികളിൽ എച്ച് വൺ എൻ വൺ, ചിക്കൻ പോക്‌സ് എന്നിവ സ്ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചി സർവകലാശാലയിലെ ക്ലാസുകൾ അഞ്ച് ദിവസത്തേക്ക് ഓൺലൈനാക്കി. വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് വീടുകളിലേക്ക് അയച്ചു. ഓൺലൈനായി ക്ലാസുകൾ തുടരുമെന്ന് വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷരി, രജിസ്ട്രാർ ഡോ.എ.യു. അരുൺ എന്നിവർ കേരളകൗമുദിയോട് പറഞ്ഞു.
രണ്ട് കുട്ടികൾക്ക് എച്ച് വൺ എൻ വണ്ണും നാലു പേർക്ക് ചിക്കൻ പോക്‌സുമാണ് സ്ഥിരീകരിച്ചത്. ബുധനാഴ്ച രോഗബാധ ശ്രദ്ധയിൽപ്പെട്ടതോടെ വെള്ളിയാഴ്ച ക്ലാസ് ഓൺലൈനാക്കി വീട്ടിൽ പോകാൻ അനുവദിച്ചിരുന്നു. എന്നാൽ, വിദ്യാർത്ഥികൾ ഹോസ്റ്റലിൽ തുടർന്നതിനാലാണ് കരുതൽ നടപടിയായി ക്ലാസുകളെല്ലാം ഓൺലൈനാക്കിയത്.
കേരളത്തിനു പുറത്തുള്ള കുട്ടികൾ ഹോസ്റ്റലിൽ തുടരുന്നുണ്ട്. മറ്റുള്ളവർക്കായി ഹോസ്റ്റൽ ആറിനു തുറക്കും. റെസിഡൻഷ്യൽ ക്യാമ്പസായ കുഞ്ഞാലി മരക്കാർ സ്‌കൂൾ ഒഫ് മറൈൻ സയൻസസിൽ നേരിട്ട് ക്ലാസുകൾ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |